മുണ്ടക്കൈ–ചൂരൽമല ഫണ്ട് വെട്ടിപ്പ് സിപിഐ എം ജനകീയ വിചാരണ 25ന്

കൽപ്പറ്റ മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പിന്നിട്ടിട്ടും ധനസഹായം നൽകാത്ത കേന്ദ്ര സർക്കാരിന്റെ വഞ്ചനയ്‌ക്കും ദുരിതാശ്വാസ ഫണ്ട് പിരിച്ച് തട്ടിപ്പ് നടത്തിയ കോൺഗ്രസ്–യൂത്ത് കോൺഗ്രസ്–മുസ്ലിം ലീഗ് കൊള്ളയ്‌ക്കുമെതിരെ ജനകീയ വിചാരണയുമായി സിപിഐ എം. 25ന് വൈകിട്ട് നാലിന് കൽപ്പറ്റ മണ്ഡലത്തിലെ കൽപ്പറ്റ, വൈത്തിരി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ ജനകീയ വിചാരണ നടത്തി കേന്ദ്രസർക്കാരിന്റെ വഞ്ചനയും കോൺഗ്രസ്–ലീഗ് ദുരിതാശ്വാസ കൊള്ളയും തുറന്നുകാട്ടും. പ്രക്ഷോഭത്തിന്റെ പ്രചാരണ ജാഥ വെള്ളിയാഴ്‌ച ആരംഭിക്കും. വി ഹാരിസ് ക്യാപ്‌റ്റനും പി ആർ നിർമല വൈസ് ക്യാപ്‌റ്റനുമായ കൽപ്പറ്റ ഏരിയാ ജാഥ വെള്ളി വൈകിട്ട് നാലിന് നീലിക്കാപ്പിൽ സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനംചെയ്യും. വാഹന ജാഥ ശനി രാവിലെ ഒമ്പതിന് വടുവഞ്ചാലിൽനിന്ന് പര്യടനം ആരംഭിച്ച് വൈകിട്ട് അഞ്ചിന് മുട്ടിൽ ടൗണിൽ സമാപിക്കും. സമാപന സമ്മേളനം ജില്ലാ സെക്രട്ടറിയറ്റംഗം എം മധു ഉദ്‌ഘാടനംചെയ്യും. പി സി ഹരിദാസാണ് ജാഥാ മാനേജർ. റിപ്പൺ പുതുക്കാട്, മേപ്പാടി, കുന്നമ്പറ്റ, കൽപ്പറ്റ, മുണ്ടേരി, വാഴവറ്റ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. പി എം നാസർ ക്യാപ്‌റ്റനും വി എൻ ഉണ്ണികൃഷ്‌ണൻ വൈസ് ക്യാപ്‌റ്റനുമായ കോട്ടത്തറ ഏരിയാ ജാഥ ശനി രാവിലെ ഒമ്പതിന് പിണങ്ങോട് ജില്ലാ സെക്രട്ടറിയറ്റംഗം എം മധു ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കമ്പളക്കാട് സമാപന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ചെന്ദലോട് പതിനാറാം മൈൽ, പുതുശ്ശേരിക്കടവ്, കുപ്പാടിത്തറ മുല്ലുമുക്ക്, വെണ്ണിയോട്, കോട്ടത്തറ, കണിയാമ്പറ്റ, കരണി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. എം ജി സതീഷ്‌കുമാറാണ് ജാഥാ മാനേജർ.










0 comments