5 വീട് ഒരാഴ്‌ചക്കുള്ളിൽ വാർക്കും

കൽപ്പറ്റ ചൂരൽമല– മുണ്ടക്കൈ ഉരുൾ ദുരന്തബാധിതർക്കായി സർക്കാർ കൽപ്പറ്റയിൽ നിർമിക്കുന്ന ടൗൺഷിപ്പിലെ അഞ്ച് വീട് ഒരാഴ്‌ചക്കുള്ളിൽ വാർക്കും. മാതൃകാ വീട് 105 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിയിരുന്നു. ആദ്യസോണിൽ മാതൃകാ വീടിനോട് ചേർന്നാണ് അഞ്ച് വീട് വാർപ്പിനൊരുങ്ങുന്നത്. ഒരു വീടിന് വാർപ്പിനുള്ള തട്ട് അടിക്കൽ പൂർത്തിയായി. നാല് വീടിന്റെ തട്ടടിക്കലും വാർപ്പിനുള്ള കമ്പികെട്ടലും ഉടൻ പൂർത്തിയാകും. തട്ട് അടിക്കൽ പൂർത്തിയായ വീട് തിങ്കളോടെ വാർക്കാമെങ്കിലും അഞ്ച് വീടും ഒരാഴ്‌ചക്കുള്ളിൽ ഒരുമിച്ച് വാർക്കാനാണ് ശ്രമം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്ലാന്റിൽനിന്ന് വാഹനത്തിൽ കോൺക്രീറ്റ് മിശ്രിതം എത്തിക്കും. കോൺക്രീറ്റ് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാണ് ഉപയോഗിക്കുന്നത്. കോൺക്രീറ്റ് സാമ്പിൾ 28 ദിവസം വെള്ളത്തിൽ കുതിർത്തി മെഷീനിൽ പൊട്ടിച്ചെടുത്താണ് പരിശോധിക്കുന്നത്. കംപ്രഷൻ ടെസ്റ്റ് ഉറപ്പാക്കുന്നുണ്ട്.










0 comments