ad
Deshabhimani

49 കുടുംബങ്ങൾ കൂടി പട്ടികയിൽ

ടൗൺഷിപ്പിൽ 451 ഗുണഭോക്താക്കളായി

ടൗൺഷിപ്പിൽ
വെബ് ഡെസ്ക്

Published on Jul 31, 2025, 12:00 AM | 1 min read

കൽപ്പറ്റ ഉരുൾ അതിജീവിതർക്കായി കൽപ്പയിൽ സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിലെ ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങളുടെ എണ്ണം 451 ആയി. മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ 49 കുടുംബങ്ങളെകൂടി ഉൾപ്പെടുത്തി. രണ്ട്‌ ഘട്ടമായി പ്രസിദ്ധീകരിച്ച ഗുണഭോക്തൃ പട്ടികയിൽ ഇതുവരെ 402 കുടുംബങ്ങളായിരുന്നു. മാനദണ്ഡങ്ങൾ പ്രകാരം പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ കുടുംബങ്ങളുടെ ചേർത്താണ്‌ ലിസ്റ്റ്‌ നവീകരിച്ചത്‌. അർഹരായ അവസാന കുടുംബത്തെയും ഉൾപ്പെടുത്തുമെന്ന വാഗ്ദാനമാണ്‌ സർക്കാർ പാലിക്കുന്നത്‌. അന്തിമ പട്ടികകൾ പ്രസിദ്ധീകരിച്ചശേഷവും രണ്ടാം അപ്പീൽവഴി ആക്ഷേപങ്ങൾ സ്വീകരിക്കുകയായിരുന്നു. ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച 388 പേരുടെ കരട്‌ പട്ടികയാണ്‌ പിന്നീട്‌ 402 ഗുണഭോക്തൃ കുടുംബങ്ങളായി വർധിച്ചത്‌. അപ്പീലുകളിൽ തുടർന്നും പരിശോധന നടക്കും. ടൗൺഷിപ്പിന്റെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന കൂടതൽ അപേക്ഷകളിൽ ഹിയറിങ് കഴിഞ്ഞു. ഡിഡിഎംഎ വിദഗ്‌ധസമിതിയെ നിയോഗിച്ച സ്ഥലപരിശോധന നടത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും. ദുരന്തത്തിൽ ചൂരൽമലയിലെ വ്യാപാരികൾക്കുണ്ടായ നഷ്ടത്തിന്റെ കണക്ക് ജില്ലാഭരണസംവിധാനവും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സമിതി തിട്ടപ്പെടുത്തും. തുടർചികിത്സ ആവശ്യമായവർക്ക്‌ ആറുകോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home