ഓടികൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു

ഓടികൊണ്ടിരുന്ന ബൈക്ക് കത്തിനശിച്ചു. അമ്പലവയൽ മാർട്ടിൻ ആശുപത്രിക്ക് സമീപമാണ് അപകടം. ബംഗളൂരു സ്വദേശികൾ സഞ്ചരിച്ച ബൈക്കാണ് ശനി പകൽ 1.30ന് കത്തിനശിച്ചത്. പുക ഉയരുന്നതുകണ്ട് യാത്രക്കാർ ഇറങ്ങിയ ഉടൻ വാഹനം പൂർണമായും കത്തുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് തീയണച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.










0 comments