ad
Deshabhimani

കാവിവൽക്കരണം ചെറുക്കാൻ
വദ്യാഭ്യാസ സമിതി

education
വെബ് ഡെസ്ക്

Published on Sep 18, 2025, 03:45 AM | 1 min read

കൽപ്പറ്റ വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക്‌ കരുത്തുപകർന്ന്‌ ജില്ലയിൽ വിദ്യാഭ്യാസ സമിതി രൂപീകരിച്ചു. രൂപീകരണ കൺവൻഷൻ കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. സർവകലാശാലകളിൽ ജനാധിപത്യത്തെ തകർക്കുന്ന സംഘപരിവാർ രാഷ്‌ട്രീയം അടിച്ചേൽപ്പിക്കുകയാണെന്നും പാഠപുസ്‌തകങ്ങളെ കാവിവൽക്കരിക്കുന്നതിനെതിരെ രാജ്യവ്യാപക പ്രതിരോധം ഉയരണമെന്നും അദ്ദേഹം പറഞ്ഞു. പുൽപ്പള്ളി പഴശ്ശിരാജാ കോളേജ് മുൻ പ്രിൻസിപ്പൽ ടി മോഹൻ ബാബു അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്‌ വിഷയാവതരണം നടത്തി. സിഐടിയു ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ റഫീഖ്‌, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ്, എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി സാന്ദ്ര രവീന്ദ്രൻ, എകെജിസിടി സംസ്ഥാന പ്രസിഡന്റ്‌ ഡോ. എൻ മനോജ്, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ടി കെ അബ്ദുൾ ഗഫൂർ, ടി വി ഗോപകുമാർ, പി കെ സുധീർ, ജോൺസൺ ജോസഫ്, എൻ കെ ജോർജ് തുടങ്ങിയവർ സംസാരിച്ചു. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എ ടി ഷൺമുഖൻ സ്വാഗതവും കെ ജി പത്മകുമാർ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ സമിതി ഭാരവാഹികളെയും 25 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: ടി മോഹൻ ബാബു (ചെയർപേഴ്സൺ), എ ടി ഷൺമുഖൻ (കൺവീനർ), എ കെ രാജേഷ്‌ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home