കോഴികളെ കൂട്ടത്തോടെ തെരുവുനായകൾ കൊന്നു

കാക്കവയൽ തെരുവുനായകൾ കോഴികളെ കൂട്ടത്തോടെ കൊന്നു. കാക്കവയൽ പള്ളിത്തൊടിക ഹംസയുടെ വീട്ടിലെ 25 നാടൻ കോഴികളെയാണ് ഞായർ രാത്രിയിൽ തെരുവുനായകൾ കൊന്നത്. കോഴിക്കൂട്ടിലെ ഒന്നൊഴികെ മുഴുവൻ കോഴികളെയും കൊന്നൊടുക്കി. പകുതിയെണ്ണത്തിനെ കൊണ്ടുപോയി. ഗേറ്റും മതിലും ചാടിക്കടന്നാണ് നായകൾ എത്തിയത്. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. മുപ്പതോളം നായകളാണ് പ്രദേശത്ത് അലയുന്നത്. വിദ്യാർഥികൾക്കുനേരെ കുരച്ച് ചാടും. വാഹനങ്ങൾക്ക് നേരെ പാഞ്ഞടുക്കും. കടിയേൽക്കാതെ പലരും തലനാരിഴയ്‌ക്കാണ് രക്ഷപ്പെടുന്നത്. തെരുവുനായ ശല്യത്തിനെതിരെ പഞ്ചായത്ത് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










0 comments