"ഉണരണം ഇന്ത്യ, പൊരുതണം യുവത'
തെരുവിൽ സമരമായി 'യുവ ഇന്ത്യ'

സ്വന്തം ലേഖകൻ
Published on Aug 16, 2026, 02:02 AM | 1 min read
കൊല്ലം
"വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക' എന്ന ആഹ്വാനവുമായി തെരുവിൽ സംഘടിച്ച് യുവത. സ്വാതന്ത്ര്യദിനത്തിൽ "ഉണരണം ഇന്ത്യ, പൊരുതണം യുവത' എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലയിലെ 18 ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തിയ "യങ് ഇന്ത്യ' ക്യാമ്പയിനിൽ ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്തു. റാലിയിലും പൊതുയോഗത്തിലുമുണ്ടായ രാഷ്ട്രീയ, സാമൂഹ്യ, കലാസാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം വരും ദിവസങ്ങളിൽ കരുത്താർജിക്കുന്ന ബഹുജനപ്രതിരോധത്തിന്റെ നേർക്കാഴ്‌ചകളായി. അഞ്ചൽ ബ്ലോക്കില്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ എംഎൽഎയും കൊട്ടിയം ബ്ലോക്കിൽ കേന്ദ്രകമ്മിറ്റി അംഗം പുത്തലത്ത് ദിനേശനും ഉദ്ഘാടനംചെയ്‌തു. പുനലൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്‌തു. സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ എസ് ജയമോഹൻ കുന്നത്തൂരിലും ജെ മേഴ്സിക്കുട്ടിഅമ്മ കൊട്ടാരക്കരയിലും ചിന്താജെറോം കൊല്ലം ഇൗസ്റ്റിലും കടകംപള്ളി സുരേന്ദ്രൻ കരുനാഗപ്പള്ളിയിലും ഉദ്‌ഘാടനംചെയ്‌തു. കുന്നിക്കോട് – സൂസൻകോടി, നെടുവത്തൂർ– നാസർ കോളായി, അഞ്ചാലുംമൂട്– ശ്യാംമോഹൻ, കടയ്ക്കൽ– എം വി ഷിമ, കൊല്ലം– എ ആർ രഞ്ജിത്, ചാത്തന്നൂർ– ബി സുരേഷ്‌കുമാർ, ശൂരനാട്– ടി ആർ ശ്രീനാഥ്, കുണ്ടറ– എം ഹരികൃഷ്ണൻ, ചടയമംഗലം– യു പവിത്ര, ചവറ– വി എസ് ബിന്ദു, പത്തനാപുരം – ജെയിംസ് ശാമുവല്‍ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.









0 comments