ad
Deshabhimani

മൺറോതുരുത്തിൽ വെള്ളക്കെട്ടുകൾ മണ്ണിട്ട് നികത്തുന്നു; പിന്നില്‍ മണ്ണ് മാഫിയ

munroe island
വെബ് ഡെസ്ക്

Published on Sep 08, 2026, 08:02 AM | 1 min read

ശാസ്താംകോട്ട : മൺറോതുരുത്തിൽ വെള്ളക്കെട്ടുകൾ വ്യാപകമായി മണ്ണിട്ട് നികത്തി മണ്ണ് മാഫിയ. പാരിസ്ഥിതിക പ്രശ്നങ്ങൾ ചോദ്യംചെയ്യുന്ന നാട്ടുകാരെ സംഘം ആയുധങ്ങളുമായി ആക്രമിക്കുന്നതും പതിവ്. സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രമായ തുരുത്തിൽ ടിപ്പർ ടോറസ് വാഹനങ്ങൾ മണ്ണുമായി ചീറിപ്പായുകയാണ്. മൺറോതുരുത്തിന്റെ ഭാഗമായ പൂപ്പാനി, ടെലഫോൺ എക്സ്ചേഞ്ച് മേഖലകളിൽ വെള്ളക്കെട്ടുകൾ നികത്തി.


തിങ്കൾ വൈകിട്ട് മണ്ണുമായി എത്തിയ വാഹനം കാറിൽ ഇടിച്ചിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാരെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുംചെയ്തു. വില്ലിമംഗലം നിർമാല്യം വീട്ടിൽ പ്രമോദ്, കാർത്തികയിൽ അഷ്ടമൻ എന്നിവർ കുണ്ടറ താലൂക്കാശുപത്രിയിൽ ചികിത്സതേടി. തുടർന്ന് കിഴക്കേ കല്ലട പൊലീസിൽ പരാതി നൽകി. പ്രകൃതിദത്ത തുരുത്തുകളെ മണ്ണിട്ട് നികത്തുന്നനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home