ad
Deshabhimani

വെളിച്ചം പകരാൻ 
വിമുക്തി

വിമുക്തിയുടെ നേതൃത്വത്തിൽ 
സംഘടിപ്പിച്ച ഫ്ലാഷ് മോബ്
avatar
എസ് അനന്ദ വിഷ്ണു

Published on Jun 26, 2026, 01:26 AM | 1 min read


കൊല്ലം ലഹരിയുടെ പിടിയില്‍ കാലിടറി വീഴുന്ന ജീവിതങ്ങളെ ചേർത്തു പിടിച്ചു പുതുജീവിതത്തിന്റെ വെളിച്ചം പകരുന്ന വിമുക്തി രാജ്യത്തിനു മാതൃകയാവുന്നു. ലഹരി വർജ്ജനത്തിലൂടെ ലഹരി മുക്തമായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷത്തിനായി ഇടതുസർക്കാർ 2016ൽ ആവിഷ്കരിച്ച പദ്ധതിയാണ് വിമുക്തി. എൽപി സ്‌കൂൾ തലം മുതൽ വയോജനങ്ങൾ വരെയുള്ളവർക്ക് ലഹരി വിരുദ്ധ ബോധവൽക്കരണവും ലഹരി ഉപയോഗിക്കുന്നവർക്ക് തിരികെ ജീവിതത്തിലേക്ക് എത്തിച്ചേരാൻ അവശ്യമായ സഹായങ്ങളും വിമുക്തി നൽകുന്നു. അതിഥിതൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ തന്നെ ബോധവൽക്കരണ പ്രവർത്തനങ്ങള്‍ നല്‍കുന്നത് വിമുക്തിയാണ്. ​ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ സമയത്തു ഉണർവ് എന്ന പേരിൽ കുട്ടികളിൽ കായിക ലഹരി വളർത്തുന്നതിനായി ജില്ലയിൽ മൂന്നു സ്‌കൂളുകൾ തെരഞ്ഞെടുത്ത് മൾട്ടി പർപ്പസ് വോളിബോൾ കോർട്ടുകള്‍ നിർമിച്ചു നൽകി. കളി ഉപകരണങ്ങളും സ്പോർട്സ് കിറ്റ്കളും വാങ്ങി നൽയിരുന്നു. പുത്തൂർ ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ, കുലശേഖരപുരം ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂൾ, പണയിൽ ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂൾ എന്നിവയായിരുന്നു തെരഞ്ഞെടുത്തത്. ​കോളേജ് തലത്തിൽ ശ്രദ്ധ, നേർകൂട്ടം എന്നീ പേരുകളിൽ ക്ലബ്ബുകള്‍ രൂപീകരിച്ചിരുന്നു. കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചുള്ള ലഹരിവിമുക്ത പരിപാടികൾ ശ്രദ്ധ ക്ലബ്ബിന്റെ നേതൃത്വതിലായിരുന്നു. പറവൂർ രാമറാവു മെമ്മോറിയൽ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന സർക്കാർ ഡീ അഡിക്ഷൻ സെന്ററിന്റെ പ്രവർത്തനങ്ങളിലും വിമുക്തിയുടെ ഇടപെടലുകൾ ഉണ്ട്. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സി ബൈജുവാണ് വിമുക്തിയുടെ ജില്ലാ ഓഫിസർ.ജെ എസ് അരവിന്ദ് ഘോഷ് ജില്ലാ കോർഡിനേറ്ററായും പ്രവർത്തിക്കുന്നു. ​​



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home