വിമലാംബിക സ്‌കൂൾ ജൈവകൃഷിയിടം

പച്ചക്കറിത്തോട്ടം ധനമന്ത്രിയായിരുന്ന കെ എൻ ബാലഗോപാൽ സന്ദർശിച്ചപ്പോൾ(ഫയൽചിത്രം)
ജി രംഗനാഥൻ
Published on May 30, 2026, 01:11 AM | 1 min read
കൊട്ടാരക്കര
വിദ്യാലയമുറ്റം നിറയെ പച്ചപ്പ് വിരിയിച്ചിരിക്കുകയാണ് കൊട്ടാരക്കര വിമലാംബിക എൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപരും. ജൈവ പച്ചക്കറിക്കാണ് പ്രാധാന്യം. സ്കൂളിന് ചുറ്റും വൻതോതിൽ ജൈവപച്ചക്കറികൾ കൃഷിചെയ്തു. ഇവയെല്ലാം കുട്ടികൾക്കുവേണ്ടിയുള്ള ഉച്ചഭക്ഷണത്തിനാണ് ചെലവഴിച്ചത്. കൃഷിക്ക് ആവശ്യമായ എല്ലാം മാർഗനിർദേശങ്ങളും അധ്യാപരാണ് നൽകുന്നത്. രാസവളം ഉപയോഗിക്കാതെ കൃഷിചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ പഠിപ്പിച്ചു. വളപ്രയോഗം, കീടനിയന്ത്രണത്തിനുള്ള വഴികൾ, മറ്റു കൃഷിമാർഗങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിദഗ്ധരുടെ ക്ലാസുകളും സംവാദവും നടത്തി. മാതൃക കൃഷിത്തോട്ടങ്ങൾ സന്ദർശിച്ച വേണ്ട കൃഷിരീതികളെക്കുറിച്ച് ചർച്ച ചെയ്യുന്നു. സ്കൂളിലെ ജൈവപച്ചക്കറി കൃഷിയോടൊപ്പം എല്ലാ കുട്ടികളുടെ വീടുകളിലും കൃഷി ചെയ്യുന്നതിന് ആവശ്യമായ വിത്തുകൾ നൽകി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നു. പയർ, വെണ്ട, ചീര, മുളക്, തക്കാളി, കോളിഫ്ലവർ, വഴുതന, കത്തിരിക്ക തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. വിദ്യാലയത്തിന് ചുറ്റും കുട്ടികൾ ഒരുക്കിയ ജൈവ പച്ചക്കറി കൃഷിയിടം കെ എൻ ബാലഗോപാൽ എംഎൽഎ സന്ദർശിച്ചു. പ്രധാനാധ്യാപിക ജെ ബിന്ദു, പരിസ്ഥിതി കൺവീനർ ബി ജോൺ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി. ഈ അധ്യയന വർഷവും കൃഷി കൂടുതൽ മെച്ചപ്പെട്ട രീതികൾ നടത്തുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ ചെയ്തുവരുന്നതായി കൺവീനർ ജോൺ ജെയിംസ് പറഞ്ഞു.









0 comments