ad
Deshabhimani

ജനസ്വീകാര്യതയുടെ നേർക്കാഴ്ച

എൽഡിഎഫ് തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ കൊട്ടാരക്കരയിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തിന് മന്ത്രി കെ എൻ ബാലഗോപാൽ ഉപഹാരം നൽകുന്നു
avatar
ജി രംഗനാഥൻ

Published on Feb 10, 2026, 02:24 AM | 1 min read

കൊട്ടാരക്കര

കൊട്ടാരക്കരയിൽ വികസന മുന്നേറ്റ ജാഥയെ വരവേൽക്കാനെത്തിയത് ആയിരങ്ങള്‍. 1200കോടിയുടെ വികസനം നടപ്പാക്കി പുതുമാതൃക സൃഷ്ടിച്ച കൊട്ടാരക്കര മണ്ഡലത്തിലെ ജനസ്വീകാര്യതയുടെ നേർക്കാഴ്ച കൂടിയായിരുന്നു സ്വീകരണച്ചടങ്ങ്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന്‌ എത്തിച്ചേർന്നവരാൽ യോഗം ആരംഭിക്കുന്നതിനുമുമ്പ് തന്നെ മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. ജാഥയെയും ജാഥാ ക്യാപ്റ്റനെയും വൈദ്യുതിഭവന് സമീപത്ത്നിന്ന് ഇരുചക്രവാഹനങ്ങൾ, ചുവപ്പുസേന, മുത്തുക്കുടകൾ, കാവടിമേളം, ബാൻഡ്‌ മേളം, പഞ്ചവാദ്യം, വെടിക്കെട്ട് എന്നിവയുടെ അകമ്പടിയോടെ സ്വീകരണകേന്ദ്രത്തിലെത്തിച്ച് ജനകീയാഘോഷമാക്കി മാറ്റുകയായിരുന്നു. തൊഴിലാളികൾ, കർഷകർ, ആശ വർക്കർമാർ, ജീവനക്കാർ, കലാ സാംസ്കാരിക പ്രവർത്തകർ, വ്യാപാരികൾ എന്നിങ്ങനെ സമസ്ത വിഭാഗം ജനങ്ങളും ജാഥയ്ക്ക് അഭിവാദ്യമേകി. സ്വീകരണ യോഗത്തിൽ സംഘാടകസമിതി പ്രസിഡന്റ് എസ് രഞ്ജിത്‌ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം, മാനേജർ എം സ്വരാജ്, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, ജാഥാംഗങ്ങളായ സി എസ് സുജാത, എ ഷാജു, ജോർജ് അഗസ്റ്റിൻ, സംഘാടകസമിതി സെക്രട്ടറി പി കെ ജോൺസൺ എന്നിവർ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് സുദേവൻ, ജെ മേഴ്സിക്കുട്ടിയമ്മ, ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ, കെ ആർ ചന്ദ്രമോഹനൻ, സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോർജ് മാത്യു, പി എ എബ്രഹാം, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് ആർ അരുൺ ബാബു, വി സുമലാൽ, ജി സുന്ദരേശൻ, നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ രാമാനുജൻ, എൽഡിഎഫ് കൺവീനർ കെ എസ് ഇന്ദുശേഖരൻനായർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ ലതാദേവി, എ മന്മഥൻനായർ, ആർ മുരളീധരൻ, സി മുകേഷ്, എസ് ആർ രമേശ്, എൻ ബേബി, ആർ രാജേഷ്, ബി സനൽകുമാർ, ജി ത്യാഗരാജൻ, എം എസ് ശ്രീകുമാർ, വി പി പ്രശാന്ത്, കെ പ്രഭാകരൻനായർ, ജി മുരുകദാസൻനായർ, മാത്യു സാം, സി എൻ ശിവൻകുട്ടി, സി ആർ രാമവർമ, പി ചന്ദ്രഹാസൻ തുടങ്ങിയവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home