ad
Deshabhimani

താലൂക്ക് ലൈബ്രറി സംഗമം സമാപിച്ചു

താലൂക്ക് ലൈബ്രറി സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Apr 15, 2026, 12:15 AM | 1 min read

കരുനാഗപ്പള്ളി

കേരള ലൈബ്രറി കോൺക്ലേവ് 2026 സംഘടിപ്പിക്കാൻ തീരുമാനിച്ച്‌ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി സംഗമം സമാപിച്ചു. സംഗമം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എ സജീവ് അധ്യക്ഷനായി. താലൂക്ക്‌ ലൈബ്രറി ക‍ൗൺസിൽ സെക്രട്ടറി വി വിജയകുമാർ പ്രവർത്തന പദ്ധതി അവതരിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം സലിം, പി കെ വിജയൻ, വി പി ജയപ്രകാശ് മേനോൻ, എ പ്രദീപ്, എം ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യയെക്കുറിച്ച് എസ് സുധി ക്ലാസെടുത്തു. പി ദീപു, സി രഘുനാഥ്, വിജയമ്മ ലാലി, ജി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വേറിട്ട ഗ്രന്ഥശാലാ വഴികളിലെ പ്രവർത്തന മാതൃകകൾ എന്ന സെഷനിൽ കണ്ണൂർ മയ്യിൽ സഫ്‌ദർഹശ്മി സ്മാരക ഗ്രന്ഥശാല, എറണാകുളം കാലടി എസ്എൻഡിപി ലൈബ്രറി എന്നീ ഗ്രന്ഥശാലകളുടെ ഭാരവാഹികൾ അനുഭവസാക്ഷ്യങ്ങൾ അവതരിപ്പിച്ചു. തുടർന്ന് എഴുത്ത്, വർത്തമാനം സെഷനിൽ നോവലിസ്റ്റ് വിനോദ് കൃഷ്ണ, ജില്ലാ പഞ്ചായത്ത് അംഗം ദീപ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ. പി ബി ശിവൻ അധ്യക്ഷനായി. സീമാലക്ഷ്മിയുടെ "അത്തറിന്റെ മണമുള്ള പെൺകുട്ടി’, അരുൺ കാളിശ്ശേരിയുടെ "ഞാൻ’ എന്നീ പുസ്തകങ്ങൾ താലൂക്കിലെ എല്ലാ ഗ്രന്ഥശാലകൾക്കും സൗജന്യമായി നൽകുന്നതിന്റെ കൈമാറ്റവും നടന്നു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home