പരീക്ഷകളിലെ ക്രമക്കേട്; എസ്എഫ്ഐ പ്രതിഷേധിച്ചു

എഴുകോൺ
നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകൾ പരിഹരിക്കുംക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എസ്എഫ്ഐ നെടുവത്തൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ എഴുകോൺ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് നന്ദു ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം മേഘന ബാബു അധ്യക്ഷയായി. ഏരിയ ജോയിന്റ് സെക്രട്ടറി ആരതി ഷാജി, അലൻ, ഏരിയ വൈസ് പ്രസിഡന്റ് അമൃത, നിതിൻ ഘോഷ് എന്നിവർ സംസാരിച്ചു








0 comments