Deshabhimani

കൊട്ടാരക്കര സാംസ്കാരിക സമുച്ചയ നിർമാണം പുരോഗമിക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജി രംഗനാഥൻ

Published on Feb 04, 2026, 12:41 AM | 1 min read

കൊട്ടാരക്കര

കൊട്ടാരക്കര പട്ടണത്തിന്റെ മുഖശ്രീയാകുന്ന മുൻസിപ്പൽ സ്ക്വയറിന്റെയും സാംസ്കാരിക സമുച്ചയത്തിന്റെയും നിർമാണം പുരോഗമിക്കുന്നു. ഒന്നാം നിലയുടെ കോൺക്രീറ്റ് പ്രവൃത്തികൾ പൂർത്തിയാക്കി രണ്ടാംനിലയുടെ നിർമാണ ജോലികൾ തുടങ്ങി. മാർച്ച് അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം എംഎൽഎയും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ അനുവദിച്ച 2.65 കോടി ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ പേരിലുള്ള സാംസ്കാരിക സമുച്ചയം ഉയരുന്നത്. ഇതിന്റെ നിർമാണം പൂർത്തിയാകുന്നതോടെ പൊതുജനങ്ങൾക്ക് സ്ഥിരിമായി ഒത്തുകൂടാനുള്ള ഇടമായി മാറും. കലാ പരിപാടികൾ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവ നടത്താനുള്ള സൗകര്യം ഉണ്ടാകും. രണ്ട് നിലകളിലായി 4584 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് നിർമിക്കുന്നത്. 250 പേർക്ക് ഇരിക്കാവുന്ന അത്യാധുനിക ടൗൺ ഹാൾ, കലാപരിപാടികൾക്കുള്ള സ്ഥിരംവേദി, ഇരിപ്പിടങ്ങൾ, ഓപ്പൺ ജിം, ഒന്പത്‌ ശുചിമുറികൾ എന്നിവ സമുച്ചയത്തിന്റെ ഭാഗമാകും. താഴത്തെ നിലയിൽ വിപുലമായ പാർക്കിങ്‌ സൗകര്യവും ഉണ്ടാകും. സമുച്ചയത്തിന് മുന്നിലായി ആർ ബാലകൃഷ്ണപിള്ളയുടെ പ്രതിമയും സ്ഥാപിക്കും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home