Deshabhimani

പുനലൂർ ഇനി കാമറ നിരീക്ഷണത്തിൽ

പുനലൂർ  നഗരത്തിൽ  സ്ഥാപിച്ച നിരീക്ഷണ കാമറകളുടെ പ്രവർത്തനം പുനലൂർ ഫെസ്റ്റ്  വേദിയിൽ 
സി അജയപ്രസാദ് എംഎൽഎ  ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 01, 2026, 12:15 AM | 1 min read

പുനലൂർ

പുനലൂർ നഗരത്തിലെ 21 ഹോട്ട്‌സ്പോട്ടുകളിൽ മുനിസിപ്പാലിറ്റി കാമറകൾ സ്ഥാപിച്ചു. സി അജയപ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്തു. ​മാലിന്യം വലിച്ചെറിയാൻ സാധ്യതയുള്ള 21 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയാണ് കാമറകൾ സ്ഥാപിച്ചത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 50 കാമറകളാണ്‌ സ്ഥാപിച്ചത്‌. ഇതിൽ വാഹനങ്ങളുടെ നമ്പരുകൾ അടക്കം കണ്ടെത്താനാകും. ടി ബി ജങ്‌ഷൻ, കെഎസ്ആർടിസി ജങ്‌ഷൻ, മാർക്കറ്റ് ജങ്‌ഷൻ, എംഎൽഎ റോഡ്, പേപ്പർമിൽ റോഡ് എന്നിവിടങ്ങളിലെ കാമറകൾ പ്രവർത്തിച്ചുതുടങ്ങി. പട്ടണത്തിലെ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി സ്ഥാപിച്ച പൂച്ചെട്ടികൾ വ്യാപകമായി മോഷണം പോയിരുന്നു. ഇത്തരത്തിൽ പൊതുമുതൽ നശിപ്പിക്കുന്ന സാഹചര്യത്തിലാണ്‌ മുനിസിപ്പാലിറ്റി നഗരം മുഴുവൻ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കിയത്. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ പിഴ അടക്കമുള്ള ശക്തമായ നിയമനടപടി കൈക്കൊള്ളുമെന്ന് ചെയർപേഴ്‌സൺ എം എ രാജഗോപാൽ പറഞ്ഞു. ചടങ്ങിൽ ചെയർപേഴ്‌സൺ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷൻ സുഭാഷ് ജി നാഥ് , പ്രതിപക്ഷ നേതാവ് നെൽസൺ സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ രാജശേഖരൻ, ടി അനിത, കൗൺസിലർമാരായ ഷഫ്ന ഷാജഹാൻ, ആർ റിയാസ്, ഷീബമോൾ, ഇ കെ ഷേർളി, രാജപ്പൻ, ക്ലീൻ സിറ്റി മാനേജർ കെ ജയകുമാർ, മുനിസിപ്പൽ സെക്രട്ടറി ഇൻ ചാർജ് ബിന്ദു എസ് കരുണാകരൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home