ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന് തുടക്കം

പുനലൂർ
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15ന്റെ സ്‌കൂൾ മത്സരങ്ങളുടെ പുനലൂർ ഉപജില്ലാതലം പിറവന്തൂർ ഗവ. മോഡൽ യുപി സ്കൂളിൽ നടന്നു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം എ ജി മുരളീധരൻനായർ ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗം അശ്വതി നാരായണൻ അധ്യക്ഷയായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം ബി മധുസൂദനൻനായർ, ഉപജില്ലാ കമ്മിറ്റി അംഗങ്ങളായ സെലിൻ മത്തായി, ആർ വിദ്യ, വി വിദ്യ, വീണ, ലെജു പ്രസാദ്, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഞ്ചൽ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് സീസൺ 15ന്റെ സ്‌കൂൾ മത്സരങ്ങളുടെ അഞ്ചൽ ഉപജില്ലാതല ഉദ്ഘാടനം ഗവ. വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗം ലൈജു കെ ഉദ്ഘാടനംചെയ്തു. കെഎസ്ടിഎ സബ്ജില്ലാ പ്രസിഡന്റ് ഷിജു അധ്യക്ഷനായി. പ്രിസിപ്പല്‍ ദീപാകുമാരി, പ്രധാനാധ്യാപിക വിനിതാകുമാരി, സബ്ജില്ലാ ജോയിന്റ് സെക്രട്ടറി സന്ധ്യാറിണി, സബ്ജില്ലാ കമ്മിറ്റി അംഗം എലിസബത്ത്, ബ്രാഞ്ച് സെക്രട്ടറി അനു എന്നിവർ സംസാരിച്ചു.









0 comments