പുരോഗമന കലാസാഹിത്യസംഘം ഏരിയ കൺവൻഷൻ

എഴുകോൺ
പുരോഗമന കലാസാഹിത്യസംഘം നെടുവത്തൂർ ഏരിയ കൺവൻഷൻ എഴുകോൺ ഇ എം എസ് ഭവനിൽ ജില്ലാ സെക്രട്ടറി സി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് സുരേന്ദ്രൻ കടയ്ക്കോട് അധ്യക്ഷനായി. എൽ സന്തോഷ് കുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബീനാ സജീവ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ പ്രഭാകരൻപിള്ള, എൻ ശശികുമാർ, ഏരിയ സെക്രട്ടറി ഷമ്മി പ്രഭാകർ, വനിതാ സാഹിതി ഏരിയ സെക്രട്ടറി വീണാ ചെന്താമരാക്ഷൻ, ബി മാധവൻപിള്ള, അക്ഷയ്കൃഷ്ണൻ, കെ ലത എന്നിവർ സംസാരിച്ചു. സാരംഗി സന്തോഷ് കവിത ചൊല്ലി. ഭാരവാഹികൾ: സുരേന്ദ്രൻ കടയ്ക്കോട് (പ്രസിഡന്റ്), ഷമ്മി പ്രഭാകർ (സെക്രട്ടറി), എൻ ശശികുമാർ (ട്രഷറർ).









0 comments