ad
Deshabhimani

പ്ലാൻ ഫണ്ട്‌ വെട്ടിക്കുറച്ചു

സംസ്ഥാന സർക്കാരിനെതിരെ ആളിക്കത്തി ജനരോഷം

പുനലൂർ മുനിസിപ്പാലിറ്റി  ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു

പുനലൂർ മുനിസിപ്പാലിറ്റി ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 12:15 AM | 3 min read

കൊല്ലം

പ്ലാൻ ഫണ്ട്‌ വെട്ടിക്കുറച്ച്‌ തദ്ദേശ സ്ഥാപനങ്ങളെ ചങ്ങലയ്‌ക്കിട്ട യുഡിഎഫ്‌ സർക്കാരിനെതിരെ തെരുവുകളിൽ പ്രതിഷേധമുയർന്നു. കനത്തമഴയിലും നൂറുകണക്കിനാളുകൾ എൽഡിഎഫിന്റെ സമരകേന്ദ്രങ്ങളിലെത്തി. പദ്ധതി വിഹിതം വെട്ടിക്കുറച്ചും തുക വൈകിപ്പിച്ചും പ്രാദേശിക വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ താക്കീതായി പ്രതിഷേധ കേന്ദ്രങ്ങൾ മാറി. ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക്‌ സംഘടിപ്പിച്ച മാർച്ചും ധർണയും യുഡിഎഫിന്റെ ജനവിരുദ്ധ, വികസനവിരുദ്ധ നയങ്ങൾക്കെതിരായ സമരാഹ്വാനമായി. പുനലൂർ എൽഡിഎഫ് നേതൃത്വത്തിൽ പുനലൂർ മുനിസിപ്പാലിറ്റി, ആര്യങ്കാവ്, തെന്മല, കരവാളൂർ പഞ്ചായത്തുകളിൽ മാർച്ചും ധർണയും നടത്തി. പുനലൂർ മുനിസിപ്പൽ ഓഫീസിന്റെ മുന്നിലെ ധർണ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗം കെ രാജശേഖരൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം എ രാജഗോപാൽ, ഏരിയ സെക്രട്ടറി അഡ്വ. പി സജി, എ ആർ കുഞ്ഞുമോൻ, ഡി ദിനേശൻ, കാസ്റ്റ്‌ലസ് ജൂനിയർ, സുഭാഷ് ജി നാഥ്, കെ പ്രഭ, എസ് അൻവർ, ആർ ബാലചന്ദ്രൻപിള്ള, അഡ്വ. എസ് ശ്യാം, വി വിഷ്ണു ദേവ്, രഞ്ജിത്‌ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആര്യങ്കാവ് പഞ്ചായത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് ബിജു ഉദ്ഘാടനംചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം എസ് നവമണി അധ്യക്ഷനായി. പി രാജു, ബിനു മാത്യു, പഞ്ചായത്ത് പ്രസിഡന്റ് രമണി, വൈസ് പ്രസിഡന്റ് ഷീബ, പി വി അനിൽ മോൻ, ഐ മൻസൂർ, ആർ പ്രദീപ്, തിരുപ്പതി, മനു മത്തായി എന്നിവർ സംസാരിച്ചു. തെന്മല പഞ്ചായത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി വി പി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ കമ്മറ്റി അംഗം വി എസ് മണി അധ്യക്ഷനായി. എസ് വിനോദ്, ആർ സുരേഷ്, ആർ ലൈലജ, ആർ സജീവൻ, ടി ചന്ദ്രാനന്ദൻ, പഞ്ചായത്ത് പ്രസിഡന്റ് ശോഭ സതീശൻ, വൈസ് പ്രസിഡന്റ് എബി ഷൈനു, എൽ ഗോപിനാഥപിള്ള, സുനിൽകുമാർ, ശരത് കുമാർ, കോമളകുമാർ, സുദർശനൻ, ബാബു ചെറിയാൻ എന്നിവർ സംസാരിച്ചു. കരവാളൂർ പഞ്ചായത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ലിജു ജമാൽ ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയ കമ്മിറ്റി അംഗം ഡോ. കെ ഷാജി അധ്യക്ഷനായി. എസ് എൻ രാജേഷ്, വി രാമചന്ദ്രൻപിള്ള, ജയചന്ദ്രൻപിള്ള, വി രാജൻ, പ്രസാദ് ഗോപി, കെ സി അശോക് കുമാർ, സരോജദേവി, പ്രവീൺ കുമാർ, ബിൻസ് കുന്നുംപുറം, ജെ ഡേവിഡ്, എസ് രാജ് ലാൽ, പഞ്ചായത്ത് പ്രസിഡന്റ് ഡോ. ശരത് കുമാർ, വൈസ് പ്രസിഡന്റ് മുംതാസ് മുസ്തഫ എന്നിവർ സംസാരിച്ചു. കടയ്ക്കൽ ​കുമ്മിൾ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ ഉദ്ഘാടനംചെയ്തു. ലോക്കൽ സെക്രട്ടറി എ കെ സെയ്ഫുദ്ദീൻ അധ്യക്ഷനായി. ഏരിയകമ്മിറ്റി അംഗം കെ മധു, ഡോ. വി മിഥുൻ, പി എസ് കൃഷ്‌ണൻകുട്ടി, വി വേണു, ആർ ബീന എന്നിവർ സംസാരിച്ചു. കടയ്ക്കലിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം നസീർ ഉദ്ഘാടനംചെയ്തു. ഏരിയകമ്മിറ്റി അംഗം ടി എസ് പ്രഫുല്ല ഘോഷ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് ഷാനി, ലോക്കൽ സെക്രട്ടറിമാരായ സി ദീപു, എൻ ആർ അനി, ഷാജഹാൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ എസ് ബിജു, ലതിക വിദ്യാധരൻ, പി പ്രതാപൻ, ആർ ലത, സുധിൻ കടയ്ക്കൽ എന്നിവർ സംസാരിച്ചു. ചിതറയിൽ സിപിഐ എം ഏരിയ സെക്രട്ടറി വി സുബ്ബലാൽ ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം വി സുകു അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി ഗിരീഷ്, കർഷകസംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം കരകുളം ബാബു. ലോക്കൽ സെക്രട്ടറി ഷിജി പേഴുംമൂട്, ഏരിയ കമ്മറ്റി അംഗങ്ങളായ ടി ആർ തങ്കരാജ്, അനിൽ മടത്തറ, ജെ നജീബത്ത്, സന്തോഷ് മതിര, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഇട്ടിവയിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം ജി ദിനേശ്കുമാർ ഉദ്ഘാടനംചെയ്തു. തുടയന്നൂർ ലോക്കൽ സെക്രട്ടറി ബി മുരളീധരൻപിള്ള അധ്യക്ഷനായി. ഇട്ടിവ ലോക്കൽ സെക്രട്ടറി പി പ്രവീൺരാജ്, ഏരിയ കമ്മറ്റി അംഗങ്ങളായ ടി സി പ്രദീപ്, ജെ സി അനിൽ, ബി ബൈജു, ജി എസ് പ്രിജിലാൽ, സനൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home