സി പി ജോണിന്റെ പ്രസ്താവനയിൽ പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ

കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകളെ അധിക്ഷേപിച്ച മന്ത്രി സി പി ജോണിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രകടനം
കൊല്ലം
കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ചെയ്യുന്ന സ്ത്രീകളെ അപമാനിച്ച ഗതാഗത മന്ത്രി സി പി ജോൺ മാപ്പുപറയണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സി പി ജോണിന്റെ പരാമർശം കേരളത്തിനാകെ അപമാനമാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ അറിയിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൊല്ലത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ചിന്നക്കട ബസ് ബേയിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌അംഗം ശ്യാം മോഹൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആർ ശ്രീനാഥ്, വൈസ് പ്രസിഡന്റ് ടി പി അഭിമന്യു, ജോയിന്റ് സെക്രട്ടറി എം എസ് ശബരിനാഥ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം മനു എസ് ദാസ്, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് റാഫി, മുഹമ്മദ് ബിലാൽ, ദേവിക രാമചന്ദ്രൻ, ആശാരാജ്, അമർ ഷാരിയർ എന്നിവർ സംസാരിച്ചു.









0 comments