പികെഎസ് ഏരിയ കൺവൻഷൻ

കടയ്ക്കൽ
പികെഎസ് കടക്കൽ ഏരിയ കൺവൻഷൻ സിപിഐ എം ഏരിയ സെക്രട്ടറി വി സുബ്ബലാൽ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് ടി ഷിബുലാൽ അധ്യക്ഷനായി. സിപിഐ എം കടയ്ക്കൽ നോർത്ത് ലോക്കൽ സെക്രട്ടറി സി ദീപു സ്വാഗതം പറഞ്ഞു. പികെഎസ് ജില്ലാ പ്രസിഡന്റ് സന്തോഷ് മതിര സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി വി അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം അനന്തലക്ഷ്മി , ചന്ദ്രബാബു എന്നിവർ സംസാരിച്ചു . ഭാരവാഹികൾ ടി ഷിബുലാൽ (പ്രസിഡന്റ്), പി ആനന്ദൻ, രാധിക (വൈസ് പ്രസിഡന്റുമാർ ), വി അനിൽകുമാർ (സെക്രട്ടറി), എസ് സന്ധ്യ, സജീവൻ (ജോയിന്റ് സെക്രട്ടറിമാർ), ചന്ദ്രബാബു ( ട്രഷറർ).









0 comments