ഓണാഘോഷം

കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ബോയ്സ് ഹൈസ്‌കൂളിൽ 1975ൽ എസ്എസ്എൽസിക്കു പഠിച്ചിരുന്നവരുടെ കൂട്ടായ്മ ‘ബോയ്സ് 1975 ' ഓണാഘോഷം സംഘടിപ്പിച്ചു. നടൻ സലിം ഹസ്സൻ ഉദ്ഘാടനംചെയ്തു. പ്രസന്നകുമാര്‍ അധ്യക്ഷനായി. സലിം രാജ്, ശ്രീകുമാർ അറയ്ക്കൽ, ഷിഹാബുദീൻ, അഡ്വ. ഭാസ്കരപിള്ള, രമേഷ്, പ്രദീപ് കുമാർ, ഭാസ്‌കരക്കുറുപ്പ്, എ സലിം എന്നിവർ സംസാരിച്ചു. ഫസൽ സലിം അവതരിപ്പിച്ച ഭരതനട്യം, കുച്ചിപ്പുടി, ഉറിയടി, വടംവലി, ഓണപ്പൂക്കര തീർക്കൽ, ഓണസദ്യ തുടങ്ങിയ വിവധ പരിപാടികളും നടന്നു.










0 comments