ad
Deshabhimani

ഓണാഘോഷവുമായി മലയോര ഗ്രാമങ്ങൾ

ഓണാഘോഷത്തോടനുബന്ധിച്ച് പുലരി ആർട്സ് ആൻഡ്  സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുളത്തൂപ്പുഴ ഓന്ത്പച്ചയിൽ  നടന്ന ഉറിയടി മത്സരം.
വെബ് ഡെസ്ക്

Published on Aug 29, 2026, 12:53 AM | 1 min read

അഞ്ചൽ

ക്ലബ്ബുകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തില്‍ കുളത്തൂപ്പുഴയുടെ വിവിധ പ്രദേശങ്ങളില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കസേരകളി, വടംവലി, കണ്ണുകെട്ടി കുടമടി, ഉറിയടി, തലയണയടി, താറാവ്പിടുത്തം തുടങ്ങി പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും ഒരേപോലെ ആവേശം നിറക്കുന്ന പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. പ്രായം മറന്ന് ഊഞ്ഞാലുകളിലും കളികളിലും കൊച്ചുകുട്ടികളോടൊപ്പം പ്രായമായവരും പങ്കാളികളായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home