ലോക ഒളിമ്പിക്‌സ് ദിനം 23ന്
ജില്ലയിൽ 7000 പേർ അണിനിരക്കുന്ന റാലി

കൊല്ലം
ലോക ഒളിമ്പിക്‌സ് ദിനമായ 23ന് ജില്ലയിൽ ഏഴായിരത്തോളം പേരെ പങ്കെടുപ്പിച്ച് റാലി നടത്താൻ തീരുമാനം. കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന റാലിയില്‍ വിദ്യാര്‍ഥികള്‍, എസ്--പിസി, എന്‍സിസി കേഡറ്റുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ അണിചേരും. കുട്ടികള്‍ക്കുള്ള കലാകായിക മത്സരങ്ങളും നടത്തും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന ദിനാചരണത്തിന്റെ ഭാഗമായി 2026 വൃക്ഷത്തൈകള്‍ വിവിധ സ്‌കൂളുകളില്‍ നടുമെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനയോഗത്തിൽ തീരുമാനിച്ചു. മന്ത്രി ബിന്ദു കൃഷ്ണ ഉദ്‌ഘാടനംചെയ്തു. കലക്ടര്‍ ആനി ജൂല തോമസ് അധ്യക്ഷയായി. മേയര്‍ എ കെ ഹഫീസ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ഷിബു പ്രഭാകരന്‍, സിന്ധു ഗോപന്‍, കെ ഐ ലാല്‍ എന്നിവര്‍ സംസാരിച്ചു.








0 comments