എന്‍ എസ് സഹകരണ ആശുപത്രിക്ക് എന്‍സിഡിസി അനുമോദനം

കൊല്ലം
കേന്ദ്രസര്‍ക്കാരിന് കീഴിലെ നാഷണൽ കോ– ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (എന്‍സിഡിസി) ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അവലോകന യോഗത്തിൽ എന്‍ എസ് സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനത്തിന് പ്രത്യേക പ്രശംസ. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഉന്നത സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് നടന്ന കോണ്‍ഫറന്‍സിലാണ് അഞ്ച് സംസ്ഥാനങ്ങളിലെ മികച്ച സഹകരണ സ്ഥാപനങ്ങളുടെ വിജയമാതൃക അവതരിപ്പിച്ചത്. എന്‍ എസ് സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തന മോഡൽ ആശുപത്രി പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അഡ്വ. സുറുമി ലുക്ക്മാന്‍ അവതരിപ്പിച്ചു. ഫിനാന്‍സ് മാനേജര്‍ ആര്‍ വര്‍ഷ പങ്കെടുത്തു. ഇന്ത്യയിലെ മികച്ച സഹകരണ മോഡലാണ് എന്‍ എസ് ആശുപത്രിയെന്ന് എന്‍സിഡിസി മാനേജിങ് ഡയറക്ടര്‍ പങ്കജ്‌കുമാര്‍ ബന്‍സാള്‍ യോഗത്തെ അറിയിച്ചു. എന്‍സിഡിസിയുടെ ഉപഹാരം പങ്കജ്‌കുമാര്‍ ബന്‍സാള്‍, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍മാരായ രോഹിത് ഗുപ്ത, മനോജ്കുമാര്‍ ബന്‍സാള്‍ എന്നിവര്‍ ചേര്‍ന്ന് കൈമാറി.










0 comments