25 പവൻ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

കടയ്ക്കൽ
ഇട്ടിവ ഫിൽഗിരിയിലെ വീട്ടിൽനിന്ന് 25 പവൻ കവർന്ന കേസിൽ മോഷ്ടാവ് പിടിയിൽ. വിവിധ ജില്ലകളിലായി നാൽപ്പതോളം കേസുകളിലെ പ്രതിയായ ആറ്റിങ്ങൽ മാമം പ്ലാക്കോട് ചരുവിള പുത്തൻവീട്ടിൽ രതീഷി (29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 26ന് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. വെഞ്ഞാറമൂട്, ആറ്റിങ്ങൽ തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി മോഷണം, ഭവനഭേദനം ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്. സമീപകാലത്ത് നടന്ന മറ്റു മോഷണങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന കാര്യത്തിൽ വിശദമായ ചോദ്യംചെയ്യലും അന്വേഷണവും നടക്കുന്നു. കടയ്ക്കൽ പൊലീസ് സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. രതീഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










0 comments