വെള്ളപ്പൊക്ക ദുരിതാശ്വാസം
ദുരിതബാധിതർക്ക് കൈത്താങ്ങായി മഹിളകൾ

കൊല്ലം
ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിച്ചവർക്ക് ആശ്വാസമേകി മഹിളകൾ. കോട്ടയം ജില്ലയിലെ ദുരിതബാധിതരെ സഹായിക്കാൻ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി സമാഹരിച്ച അവശ്യസാധനങ്ങൾ കൈമാറി. അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻ കോടി, സംസ്ഥാന സെക്രട്ടറി സി എസ് സുജാത, കൊല്ലം ജില്ലാ പ്രസിഡന്റ് രഞ്ജു സുരേഷ്, സെക്രട്ടറി എസ് ഗീതാകുമാരി എന്നിവരിൽനിന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ, മഹിളാ അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറി ഷീജ അനിൽ തുടങ്ങിയവർചേർന്ന് ഏറ്റുവാങ്ങി. മിക്‌സി, സ്‌റ്റൗ, പാത്രങ്ങൾ എന്നിവയടക്കമുള്ള അവശ്യസാധനങ്ങളാണ് കൈമാറിയത്. ആവശ്യമായ സാധനങ്ങളുമായി പുറപ്പെട്ട വാഹനം സിപിഐ എം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് വളപ്പിലെ ചടങ്ങിൽ സൂസൻ കോടി ഫ്ലാഗ്‌ഓഫ് ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, വി കെ അനിരുദ്ധൻ, പ്രസന്ന ഏണസ്റ്റ്, വി സുമലാൽ തുടങ്ങിയവർ സംസാരിച്ചു.










0 comments