മഹിളകൾ പ്രതിഷേധിച്ചു

പുനലൂർ
സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പുനലൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പുനലൂരിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. മുനിസിപ്പൽ ഓഫീസിനു മുന്നിൽ നടന്ന ധർണ ജില്ലാ പ്രസിഡന്റ് രഞ്ജു സുരേഷ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് നിമ്മി എബ്രഹാം അധ്യക്ഷയായി. സെക്രട്ടറി ആർ ലൈലജ, മണിബാബു, സോജ, ബിന്ദു സജു, സുശീല രാധാകൃഷ്ണൻ, സുശീല രാമചന്ദ്രൻ, ഷെമി ബാനു, കെ പുഷ്പലത, നാസില ഷാജി, റസൂൽബീവി എന്നിവർ സംസാരിച്ചു.










0 comments