Deshabhimani

ലിറ്റിൽ കൈറ്റ്സ് സേവാകേന്ദ്രവുമായി വിദ്യാർത്ഥികൾ

ഡിജിറ്റൽ സേവാകേന്ദ്രം

ലിറ്റിൽ കൈറ്റ്സ് സേവാകേന്ദ്രം കരുനാഗപ്പള്ളി ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മാനേജർ എൽ ശ്രീലത ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Feb 18, 2025, 02:32 PM | 2 min read

ലിറ്റിൽ ഡിജിറ്റൽ സേവാകേന്ദ്രവുമായി കരുനാഗപ്പള്ളി ബോയ്‌സ് എച്ച് എസ്

കരുനാഗപ്പള്ളി. സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ലിറ്റിൽ ഡിജിറ്റൽ സേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ലോഗോ പ്രകാശനം ചെയ്‌തുകൊണ്ട്‌ സ്‌കൂൾ മാനേജർ എൽ ശ്രീലത ഡിജിറ്റൽ സേവാകേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലസ് വൺ പ്രവേശനത്തിനുള്ള ഏക ജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കൽ, വിവിധ സ്കോളർഷിപ്പുകൾക്കുള്ള അപേക്ഷ സമർപ്പണം, കെഎസ്ആർടിസി കൺസഷൻ അപേക്ഷ സമർപ്പണം തുടങ്ങിയുള്ള വിവിധ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനങ്ങൾക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് പരിശീലനവും പിന്തുണയും ലഭ്യമാക്കൽ, വിവിധ ഓൺലൈൻ പെയ്മെന്റ് സംവിധാനങ്ങളെ കുറിച്ചുള്ള ബോധവൽക്കരണം തുടങ്ങിയവയാണ് ഡിജിറ്റൽ സേവാ കേന്ദ്രത്തിലൂടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ലക്ഷ്യമിടുന്നത്.

ആവശ്യമുള്ള പക്ഷം ഇടവേള സമയങ്ങളിൽ സജിജീകരിക്കുന്ന പ്രത്യേക കൗണ്ടറുകളിലൂടെ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വാട്ടർ, ഇല്‌ക്ട്രട്രിസിറ്റി ബില്ലുകൾ, നികുതി അടവുകൾ, തുടങ്ങി വിവിധ ഓൺലൈൻ പെയ്മെൻ്റ് സേവനങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താനും കഴിയും.പരിശീലനം ലഭിച്ച വിദ്യർത്ഥികളെ ഉപയോഗപ്പെടുത്തി മധ്യവേനലവധിക്കാലത്ത് കൂടുതൽ വിദ്യാർത്ഥികളിലേക്ക് പരിശീലനം നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തുവരുന്നതായി ഉദ്ഘാടന സമ്മേളനത്തിൽ വിഷയാവതരണം നടത്തിയ കൈറ്റ്സ് മാസ്റ്റർ എൻ സുഭാഷ് പറഞ്ഞു.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തയ്യാ റാക്കിയ “ചമയം" ഡിജിറ്റൽ മാഗസിന്റെ പ്രകാശനം സ്‌കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് വി പി ജയപ്രകാശ് മേനോൻ നിർവ്വഹിച്ചു. കൈറ്റ്സ് യൂണിറ്റിൻ്റെ ആദിമുഖ്യത്തിൽ നടത്തിയ മെഗാ ക്വിസ് പരമ്പര - ടാലൻ്റ് 2024 ൻ്റെ വിജയികൾക്കുള്ള സമ്മാന വിതരണം ഹെഡ്‌മിസ്ട്രസ്‌ ടി സരിത നിർവ്വഹിച്ചു.

കൈറ്റ്സ് മാസ്റ്റർ ജെ ജയകൃഷ്‌ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പിടിഎ പ്രസിഡൻ്റ് എച്ച് എ സലാം, എംപിടിഎ പ്രസിഡൻ്റ് പി മായാകുമാരി, കൈറ്റ്സ് മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, മാസ്റ്റർ ട്രെയിനർ മുഹമ്മദ് ഷെഫീഖ്, സ്റ്റാഫ് സെക്രട്ടറി ജെ പി ജയലാൽ, ബി ബൻസി, ബി രജനി തുടങ്ങിയവർ സംസാരിച്ചു. പി എസ് വിഷ്ണു‌ നന്ദി പറഞ്ഞു.


ചിത്രം: ലിറ്റിൽ ഡിജിറ്റൽ സേവാകേന്ദ്രം പ്രവർത്തന ഉദ്ഘാടനം ലോഗോ പ്രകാശനം ചെയ്‌തുകൊണ്ട്‌ സ്‌കൂൾ മാനേജർ എൽ ശ്രീലത നിർവ്വഹിക്കുന്നു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home