ad
Deshabhimani

ഇത് 
സ്വപ്നസാഫല്യം

ലൈഫ് പദ്ധതി പ്രകാരം കൊല്ലം വെറ്റിലത്താഴത്ത് നിർമിച്ച വീടിനു മുന്നിൽ കോമളവും മകൻ സുനിൽ കുമാറും
avatar
എസ് അനന്ദവിഷ്ണു

Published on Feb 24, 2026, 12:33 AM | 1 min read

കൊല്ലം ​

നാം കാണുന്ന സ്വപ്നങ്ങൾ എല്ലാം സാഫലമാകാറില്ല. എന്നാൽ, ചിലതിന് ചിറക് മുളയ്ക്കാറുണ്ട്. ചേർത്തു നിർത്തലിന്റെ രാഷ്ട്രീയം കൈപിടിക്കുമ്പോൾ ചില സ്വപ്നങ്ങൾ ചിറകുമുളച്ച് യാഥാർഥ്യമായി വാനിലേക്ക് പറന്നുയരും. ലൈഫ് ഭവന പദ്ധതിയിൽ ലഭിച്ച വീടിനുമുന്നിൽ നിൽക്കുമ്പോൾ ഡീസന്റ് ജങ്ഷൻ സ്വദേശി കെ എസ് സുനിൽകുമാറിന്റെ മുഖത്ത് നിറപുഞ്ചിരി. 2024ലാണ് ലൈഫ് ഗുണഭോക്തൃ ലിസ്റ്റിൽ സുനിൽകുമാറിന്റെ പേര് ഉൾപ്പെട്ടത്. 2025 ജനുവരിയിൽ വീട് പാലുകാച്ചൽ നടത്തി താമസം മാറി. 90 വയസ്സുള്ള അമ്മയും കശുവണ്ടിത്തൊഴിലാളിയായ ഭാര്യ കലയും രണ്ടുമക്കളും അടങ്ങുന്ന കുടുംബം ഇപ്പോൾ സന്തോഷത്തിന്റെ നിറവിലാണ്. രണ്ടു മുറിയും ഹാളും അടുക്കളയും വർക്ക് ഏരിയയും ഉൾപ്പെടുന്ന വീട്ടിലേക്ക് താമസം മാറിയപ്പോൾ സുനിൽകുമാറിന്റെ സന്തോഷം വാനോളം. ഹൃദയം നിറഞ്ഞ സന്തോഷമുണ്ട് സർക്കാരിന്റെ ലൈഫ് പദ്ധതിയിലൂടെ ഇങ്ങനെ ഒരു വീട് യാഥാർഥ്യമായതിൽ. ജീവിതത്തിൽ ഏറെ സന്തോഷം തോന്നിയ നിമിഷമാണ്. സർക്കാരിന്റെ കരുതൽ ഒന്നുകൊണ്ടു മാത്രമാണ് ഇത്രയും മനോഹരമായി വീട് നിർമാണം പൂർത്തീകരിക്കാനായത്. സുനിൽകുമാർ പറയുന്നു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home