ad
Deshabhimani

തദ്ദേശഫണ്ട്‌ വെട്ടിക്കുറയ്‌ക്കൽ

ഉമ്മന്നൂരിൽ എൽഡിഎഫ് പ്രതിഷേധം

എൽഡിഎഫ് ഉമ്മന്നൂർ പഞ്ചായത്താഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണ്ണയും കേരള കോൺഗ്രസ് ബി ചെയർമാൻ കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

എൽഡിഎഫ് ഉമ്മന്നൂർ പഞ്ചായത്താഫീസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണ്ണയും കേരള കോൺഗ്രസ് ബി ചെയർമാൻ കെ ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 12:15 AM | 1 min read

കൊട്ടാരക്കര

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തകർക്കുന്ന തരത്തിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഉമ്മന്നൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. എൽഡിഎഫ് ഉമ്മന്നൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടന്ന ധർണ കേരള കോൺഗ്രസ് ബി ചെയർമാൻ കെ ബി ഗണേഷ് കുമാർ ഉദ്ഘാടനംചെയ്തു.സിപിഐ ലോക്കൽ സെക്രട്ടറി എ അജികുമാർ അധ്യക്ഷനായി.സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോൺസൺ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സുനിൽകുമാർ, കെ പ്രതാപ് കുമാർ, പി ജെ മുരളീധരൻ ഉണ്ണിത്താൻ, ലോക്കൽ സെക്രട്ടറി എം രവിനാഥൻപിള്ള,ജില്ലാ പഞ്ചായത്ത്‌അംഗം കെ എസ് ഷിജുകുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബിൻ ജേക്കബ്, ഉമ്മന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ ദേവരാജൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി ദിലീപ് കുമാർ, ജയശ്രീ വാസുദേവൻപിള്ള, ശ്രീലേഖ ഗോപിനാഥ്, കേരള കോൺഗ്രസ് ബി മണ്ഡലം പ്രസിഡന്റുമാരായ ജി ശ്യാംകുമാർ, പീറ്റർ എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home