Deshabhimani

ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുക

മുനിസിപ്പാലിറ്റിക്കുമുന്നിലെ എൽഡിഎഫ്‌ സമരം അഞ്ചാം ദിവസത്തിലേക്ക്‌

നഗരസഭാ കവാടത്തിന് മുന്നിൽ നടക്കുന്ന എൽഡിഎഫ്‌ സമരം സിപിഐഎം ഏരിയ സെക്രട്ടറി എ അനിരുദ്ധൻ 
ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 16, 2026, 12:18 AM | 1 min read

കരുനാഗപ്പള്ളി

താലൂക്കാശുപത്രിയിലെ ശുചീകരണത്തൊഴിലാളികളെ അകാരണമായി പിരിച്ചുവിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ്‌ നേതൃത്വത്തിൽ കരുനാഗപ്പള്ളി മുനിസിപ്പൽ കവാടത്തിനുമുന്നിൽ നടക്കുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം ചെയ്യുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി വിവിധ സംഘടനകൾ എത്തി . നാലാം ദിവസത്തെ സമരപരിപാടി സിപിഐ എം ഏരിയ സെക്രട്ടറി എ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായി. കൺവീനർ ബി സജീവൻ, എൽഡിഎഫ് നേതാക്കളായ പി ആർ വസന്തൻ, പി കെ ബാലചന്ദ്രൻ, ആർ രവി,നി ജാം ബഷി, ജി സുനിൽ , എം ശോഭന , പ്രവീൺ മനയ്ക്കൽ എന്നിവർ സംസാരിച്ചു. ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സമരത്തെ അഭിവാദ്യം ചെയ്തു. ഏരിയ സെക്രട്ടറി എച്ച് എ സലാം സംസാരിച്ചു. പ്രസിഡന്റ് ആർ ശ്രീജിത്ത് അധ്യക്ഷനായി. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സമരം ചെയ്യുന്ന തൊഴിലാളികൾക്ക് അഭിവാദ്യമർപ്പിച്ച് പ്രകടനം നടന്നു. യൂണിയൻ പ്രസിഡന്റ് ബി ഗോപൻ , സെക്രട്ടറി അൻസാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home