Deshabhimani

വന്യമൃഗശല്യത്തിന്‌ പരിഹാരം കാണണം

വനം റേഞ്ച്‌ ഓഫീസിലേക്ക്‌ എൽഡിഎഫ്‌ മാർച്ച്‌

പത്തനാപുരം വനം റേഞ്ച്‌ ഓഫീസിലേക്ക് എൽഡിഎഫ്‌ നടത്തിയ പ്രതിഷേധ മാർച്ച് സിപിഐ എം  സംസ്ഥാന 
കമ്മിറ്റിഅംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Oct 16, 2026, 12:17 AM | 1 min read

പത്തനാപുരം

കിഴഎൽഡിഎഫ്‌ പിറവന്തൂർ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാർച്ച്‌ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം എസ് രാജേന്ദ്രൻ ഉദ്ഘാടനംചെയ്തു. പിറവന്തൂർ പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ കറവൂർ, പെരുംതോയിൽ, മൈയ്ക്കാമൈൻ, ചാങ്ങപ്പാറ, കമ്പിലൈൻ, കീഴയം, കുറുന്തമൺ, കാരിക്കുഴി, കുമരംകൂടി , ചെമ്പനരുവി, കടശ്ശേരി, വന്മള, അലിമുക്ക് മേഖലകളിൽ കാട്ടാന ഉൾപ്പെടെ വന്യമൃഗശല്യം രൂക്ഷമാണ്. കൊല നടത്തിയ ആന കടശ്ശേരിയിൽതന്നെ തുടരുന്നതിൽ ജനങ്ങൾ വലിയ ഭീതിയിലാണ്. ആനയെ ജനവാസമേഖലയിൽനിന്ന്‌ ഒഴിപ്പിക്കുക, ജനങ്ങളുടെ കൃഷി ഭൂമിയും വാസസ്ഥലവും സംരക്ഷിക്കുക, കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, വനം വകുപ്പിലെ പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, വകുപ്പുമന്ത്രി സ്ഥലം സന്ദർശിക്കുക, കിടങ്ങ്, ഫെൻസിങ്‌ അടിയന്തരമായി പൂർത്തീകരിക്കുക, വനമേഖലയിൽ മൊബൈൽ , ഇന്റർനെറ്റ് സംവിധാനം പ്രവർത്തനക്ഷമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സിപിഐ എം ഏരിയ കമ്മിറ്റിഅംഗം കറവൂർ എൽ വർഗീഗ്ഗീസ് അധ്യക്ഷനായി. കേരള കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി എച്ച് റിയാസ് മുഹമ്മദ്, സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം കെ രാജഗോപാൽ, ഏരിയ സെക്രട്ടറി എച്ച് നജീബ് മുഹമ്മദ്, എൻ ജഗദീശൻ, ബി അജയകുമാർ, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി സജി ജോൺ, ജി രതീഷ്, ആർ രാഹൂൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home