എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തിറങ്ങും

കൊല്ലം
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി കേരള കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സിഐടിയു എൻ എസ് ഏരിയ കമ്മിറ്റി ഗൃഹസന്ദർശനം നടത്തും. ശനി മുതൽ ഏപ്രിൽ നാലുവരെ 42 സ്ക്വാഡായി സഹകരണ ജീവനക്കാരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ ഏരിയ കൺവൻഷൻ തീരുമാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്തു. യൂണിയൻ ഏരിയ പ്രസിഡന്റ് ജെ ബിജുകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി ഷിബു, ജില്ലാ സെക്രട്ടറി കെ എൻ അനിൽകുമാർ, ആർ വർഷ, വി സത്യൻ, ജെ ജിജിരാജ്, ആർ അനുരൂപ്, കെ എസ് അഭിലാഷ്, അമല അനിൽ എന്നിവർ സംസാരിച്ചു.









0 comments