ലോയേഴ്സ് യൂണിയൻ നിയമ പഠനക്ലാസ്

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കൊട്ടാരക്കര യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിയമപഠനക്ലാസ് ജുഡീഷ്യൽ ഓഫീസർ ഫാസിൽ റഹ്മാൻ ഉദ്ഘാടനംചെയ്യുന്നു
കൊട്ടാരക്കര
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ കൊട്ടാരക്കര യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച നിയമപഠനക്ലാസ് ജുഡീഷ്യൽ ഓഫീസർ ഫാസിൽ റഹ്മാൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഡി എസ് സോനു അധ്യക്ഷനായി. ബാർ കൗൺസിൽ അംഗം സന്തോഷ് കുമാർ ക്ലാസ് നയിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് പുഷ്പാനന്ദൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എ നജിബുദീൻ, ജി എസ് സന്തോഷ്‌കുമാർ, യൂണിറ്റ് പ്രസിഡന്റ് പി എസ് പ്രശോഭ, സെക്രട്ടറി ജിസ് ബി മോനച്ചൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് ചന്ദ്രശേഖരൻ പിള്ള, പി അജയൻ, രാഹുൽ വി പിള്ള, അതുല്യ എസ് രാജ്, ലക്ഷ്മി ആർ കുറുപ്പ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായുള്ള ക്വിസ് ചൊവ്വാഴ്ച കൊട്ടാരക്കര ബാർ അസോസിയേഷൻ ഹാളിലും പ്രതിനിധി സമ്മേളനം വ്യാഴാഴ്ച കൊട്ടാരക്കര കല്യാണി റസിഡൻസിയിലെ പാരിപ്പള്ളി രവീന്ദ്രൻ നഗറിലും നടക്കും.









0 comments