കൊട്ടാരക്കരയിൽ ഹൈടെക് മാർക്കറ്റ് ഉദ്ഘാടനം ഉടൻ

ജി രംഗനാഥൻ
Published on Feb 21, 2026, 12:41 AM | 1 min read
കൊട്ടാരക്കര
കൊട്ടാരക്കര ഹൈടെക് മാർക്കറ്റിന്റെ നിർമാണം അവസാനഘട്ടത്തിൽ. ആധുനിക സജ്ജീകരണങ്ങളുള്ള മാർക്കറ്റ് ഉടൻ നാടിന് സമർപ്പിക്കും. പകലും രാത്രിയുമായി ദ്രുതഗതിയിലുള്ള നിർമാണം നടക്കുകയാണ്. 42സെന്റ് ഭൂമിയിൽ 23,000 ചതുരശ്ര അടിയിലാണ് മാർക്കറ്റ് നിർമിക്കുന്നത്. രണ്ടുനിലക്കെട്ടിടത്തിൽ 33കടമുറി, എട്ട് ഇറച്ചിസ്റ്റാൾ, 12 ഉണക്ക മത്സ്യവിപണന സ്റ്റാൾ, 19 മത്സ്യസ്റ്റാൾ, പ്രിപ്പറേഷൻ റൂം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം, വിശ്രമ മുറികൾ, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം ശുചിമുറികൾ, സെക്യൂരിറ്റി സംവിധാനം, പ്രവേശന കവാടങ്ങൾ എന്നിവയ്‌ക്കൊപ്പം മാലിന്യസംസ്കരണ സംവിധാനവുമുണ്ട്. വാഹന പാർക്കിങ് സൗകര്യം ക്രമീകരിക്കും. സിസിടിവി കാമറയും സെക്യൂരിറ്റി ജീവനക്കാരുമടക്കം സുരക്ഷാസംവിധാനങ്ങളുമുണ്ടാകും. കിഫ്ബിയിൽനിന്ന് അനുവദിച്ച 5.5കോടി ചെലവഴിച്ചാണ് ആധുനിക മത്സ്യമാർക്കറ്റ് നിർമിക്കുന്നത്. തീരദേശ വികസന കോർപറേഷനാണ് നിർമാണച്ചുമതല.










0 comments