കെഎസ്‌യു ആക്രമണം; എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്

ആക്രമണത്തിനു നേതൃത്വം നൽകിയ നെയിം ബോർഡ് ഇല്ലാത്ത പൊലീസുകാർ
ശാസ്താംകോട്ട
ശാസ്താംകോട്ട ഡിബി കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കെഎസ്‌യു പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക് പരിക്ക്. യൂണിയൻ തിരഞ്ഞെടുപ്പിൽ 14ൽ 6സീറ്റ് എസ്എഫ്ഐ നേടിയിരുന്നു. ശാസ്താംകോട്ടയിലേക്ക് പ്രകടനവുമായി എത്തിയ കെഎസ്‌യുക്കാർ പൊലീസിന്റെ സാന്നിധ്യത്തിൽ എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. എസ്എഫ്ഐ കുണ്ടറ ഏരിയ സെക്രട്ടറി അഖിൽ ഫ്രാൻസിസ്, യൂണിറ്റ് സെക്രട്ടറി ആകാശ്, പ്രസിഡന്റ് അഖിൽ, ആസിഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് വലിയപാടം, ബ്ലോക്ക് അംഗം അരവിന്ദ് തുടങ്ങിയവർക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരും കെഎസ്‍യുക്കാർക്കൊപ്പം ചേർന്ന് എസ്എഫ്ഐ പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു. നെയിംബോർഡ് ഇല്ലാത്ത പൊലീസുകാരാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. അക്രമത്തിനു നേതൃത്വം നൽകിയ പൊലീസുകാർക്കെതിരെയും എസ്എഫ്ഐക്കാരെ മർദിച്ച കെഎസ്‌യുക്കാർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടു.









0 comments