ad
Deshabhimani

നഗരഹൃദയത്തിൽ കൈയൊപ്പ്‌

ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം
avatar
അഖിൽ സദാശിവൻ

Published on Feb 05, 2026, 01:19 AM | 2 min read


കൊല്ലം

ഒന്പതര വർഷം സർക്കാരും എം മുകേഷ് എംഎൽഎയും ചേർന്ന്‌ കൊല്ലം നിയമസഭാ മണ്ഡലത്തിനു നൽകിയത് വികസനങ്ങളുടെ പെരുമഴ. ആർക്കും അനുഭവഭേദ്യമാണ്‌ മണ്ഡലത്തിലുടനീളം നടപ്പാക്കിയ പദ്ധതികൾ. എംഎൽഎ ഫണ്ട്‌ 56 കോടി രൂപ പൂർണമായും വിനിയോഗിച്ചു. 2026–27 വർഷത്തിൽ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി 41 കോടിയും ബജറ്റിലുണ്ട്‌. ​റോഡും പാലവും സുഗമമായ യാത്രാസ‍ൗകര്യം വലിയൊരു ജനവിഭാഗത്തിന്റെ കാലങ്ങളായുള്ള സ്വപ്നമായിരുന്നു മൺറോതുരുത്തിൽനിന്ന് പെരുമണിലേക്കുള്ള പാലം. യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച പദ്ധതി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കിഫ്ബി വഴി ഏറ്റെടുത്തു. 72 ശതമാനം നിർമാണം പൂർത്തിയാക്കി. ഡിസംബറിൽ പാലം തുറന്നുകൊടുക്കും. പാലത്തിനായി 45കോടി രൂപ അനുവദിച്ച്‌ 44 കുടുംബങ്ങളിൽനിന്ന് ഭൂമി ഏറ്റെടുത്ത്‌ നഷ്ടപരിഹാരം നൽകി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആശ്രാമം ലിങ്ക് റോഡ്. 114 കോടി ചെലവഴിച്ചാണ് കെഎസ്ആർടിസി സ്റ്റാൻഡിൽനിന് ഓലയിൽകടവിൽ എത്തുന്ന ഫ്ലൈ ഓവർ പൂർത്തിയാക്കിയത്‌. ഓലയിൽകടവ് മുതൽ തോപ്പിൽകടവ് വരെയുള്ള നാലാംഘട്ടം ഫ്ലൈ ഓവറിന്‌ കിഫ്‌ബി അനുമതി നൽകിയിരുന്നു. ഇതിനായി 74 കോടിയുടെ ഡിപിആർ സമർപ്പിച്ചു. ​​മത്സ്യമേഖല ​മത്സ്യത്തൊഴിലാളികളെയും ചേർത്തുപിടിച്ചു. പള്ളിത്തോട്ടം ഡിവിഷനിൽ ക്യുഎസ്എസ് ഉന്നതിയിലെ മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ 179 കുടുംബങ്ങൾക്ക് 20കോടി ചെലവിൽ വീട് നൽകി. 600ൽ അധികം പട്ടയവും നൽകി. കൊല്ലം പോർട്ടിലെ വിവിധ പദ്ധതികളിലായി 22.5കോടിയുടെ നിർമാണങ്ങൾ പൂർത്തിയാക്കി. തങ്കശേരി ഹാർബറിൽ 11.39കോടിയുടെ വികസന പദ്ധതി പുരോഗമിക്കുന്നു. ​കൊല്ലത്തിന്റെ ആരോഗ്യം സുരക്ഷിതം ജില്ലാ ആശുപത്രിയിൽ ചരിത്രത്തിലെ വലിയ വികസനമാണ്‌ നടപ്പായത്‌. 144കോടി ചെലവിൽ കിഫ്‌ബി സഹായത്തോടെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി നിർമാണം പുരോഗമിക്കുന്നു. ഏഴുനിലയിലായി ഡയഗ്‌നോസ്റ്റിക് ബ്ലോക്ക്‌, പുതിയ ഒപി ഉൾപ്പെടെയാണ് നിർമാണം നടക്കുന്നത്‌. ​കാലം മാറി സ്കൂളുകൾ മാറി ​മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താൻ 35കോടി ചെലവഴിച്ചു. അഞ്ചാലുംമൂട്, മങ്ങാട് ഹയർ സെക്കൻഡറി സ്കൂളുകൾ ഹൈടെക് ആയി. ടൗൺ യുപിഎസ്, അഷ്ടമുടി സ്കൂൾ, കൊല്ലം ബോയ്സ് മോഡൽ, വെസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിനും തുക അനുവദിച്ചു. .​മുടങ്ങാതെ കുടിവെള്ളം ഞാങ്കടവിൽനിന്നു നഗരത്തിൽ കുടിവെള്ളം എത്തിക്കുന്ന പദ്ധതി. 235കോടി രൂപ കിഫ്ബി അനുവദിച്ചു. 85ശതമാനം പണി പൂർത്തിയാക്കി. തൃക്കരുവ, -പനയം പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്ന പരിഹാരത്തിന് 120കോടി ചെലവാക്കുന്ന പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ​രാവും പകലും ഒന്നുപോലെ... വി പാർക്ക്‌ സംസ്ഥാനത്തെ ആദ്യ വി പാർക്ക് കൊല്ലം മണ്ഡലത്തിലാണ്. ഇതിനോടകം തന്നെ വി പാർക്ക് സംസ്ഥാനമാട്ടാകെ ചർച്ചയായി. ഇതിന് പുറമേ തങ്കശേരി ബ്രേക്ക്‌ വാട്ടർ പാർക്ക്‌, ആശ്രാമം പിക്നിക് വില്ലേജ്, കൊല്ലം ബീച്ച്‌ വികസനം തുടങ്ങി 30കോടിയുടെ വിവിധ ടൂറിസം പദ്ധതികൾക്ക് അനുമതിയായി. ബീച്ച്‌ നവീകരണത്തിന് 10കോടി വകയിരുത്തി. സംസ്ഥാനത്തെ ആദ്യ ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ട്‌ പദ്ധതിക്കായി ആദ്യഘട്ടം 10കോടി അനുവദിച്ചു. കൊല്ലം കെഎസ്ആർടിസി ഡിപ്പോ നിർമാണത്തിന്‌ 15കോടിയുടെ ഭരണാനുമതിയായി. മണ്ണ്‌ പരിശോധന പൂർത്തിയാകുന്നു. 88.21കോടി മുടക്കിയുള്ള കൊല്ലം കോടതി സമുച്ചയനിർമാണം 50ശതമാനം പൂർത്തിയായി. ​സംസ്‌കാരസന്പന്നം ​ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയം നാടിന്‌ മുതൽക്കൂട്ടാണ്. കിഫ്ബി ഫണ്ട് വഴി സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. 3.82ഏക്കർ സ്ഥലത്ത് 57കോടി ചെലവിലാണ് സമുച്ചയം സ്ഥാപിച്ചത്. ചിത്രകാരൻ എ രാമചന്ദ്രന്റെ കോടികൾ വിലവരുന്ന അമൂല്യചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ആർട്ട് ഗ്യാലറി രണ്ടുകോടി രൂപ ചെലവിൽ സാംസ്കാരിക സമുച്ചയത്തിൽ പൂർത്തിയാക്കി. 60 ലക്ഷം ചെലവിൽ ശ്രീനാരായണഗുരുവിന്റെ പൂർണകായ വെങ്കലപ്രതിമയും സ്ഥാപിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home