കോടിയേരി സ്മരണ പുതുക്കി നാട്

കൊല്ലം
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികത്തിലും ആ ജനകീയ സാന്നിധ്യത്തിന്റെ ജ്വലിക്കുന്ന ഓർമകളിൽ നാട്. ചരമവാർഷികത്തോടനുബന്ധിച്ച് പാർടി ഓഫീസുകളിലും തൊഴിലാളി കേന്ദ്രങ്ങളിലും പതാക ഉയർത്തലും അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ കോടിയേരിയുടെ സ്മരണ പുതുക്കാനെത്തി. എഴുകോൺ നെടുവത്തൂർ ഏരിയയിൽ കോടിയേരി ബാലകൃഷ്ണൻ അനുസ്മരണദിനം സമുചിതമായി ആചരിച്ചു. ബ്രാഞ്ച്, ലോക്കൽ, ഏരിയ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും പതാക ഉയർത്തലും നടന്നു. എഴുകോൺ ഇ എം എസ് ഭവനിൽ ഏരിയ സെക്രട്ടറി ജെ രാമാനുജൻ അനുസ്മരണ യോഗം ഉദ്ഘാടനംചെയ്തു. ഏരിയ കമ്മിറ്റി അംഗം എം പി മനേക്ഷ അധ്യക്ഷനായി. കുന്നിക്കോട് കോടിയേരി ബാലകൃഷ്ണന്റെ നാലാമത് അനുസ്മരണം സിപിഐ എം വിളക്കുടി വെസ്റ്റ് ലോക്കല് കമ്മിറ്റി നേതൃത്വത്തില് കുന്നിക്കോട് നടത്തി. ടൗണിലെ രക്തസാക്ഷി മണ്ഡപത്തില് നടന്ന അനുസ്മരണം ലോക്കല് സെക്രട്ടറി എ വഹാബ് ഉദ്ഘാടനംചെയ്തു. എച്ച് റഷീദ്കുട്ടി അധ്യക്ഷനായി . മുഹമ്മദ് അനീസ്, എ ആര് സജീര്, രാജു, വിളക്കുടി പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന് രഹ്നാ റാഫി, റഫീക്ക്, നൗഷാദ്, കാര്ത്തിക്, സിദ്ദിക്ക്, നബീല്, ബെന്നിക്കുട്ടി എന്നിവര് സംസാരിച്ചു.









0 comments