നദീ ദിനാചരണം: പള്ളിക്കലാറിന്റെ തീരം ശുചീകരിച്ചു

കരുനാഗപ്പള്ളി
രാജ്യാന്തര നദീ ദിനത്തോട് അനുബന്ധിച്ച് കേന്ദ്ര യുവജന കായിക മന്ത്രാലയം, കൊല്ലം മേരാ യുവ ഭാരത്, സബർമതി ഗ്രന്ഥശാല എന്നിവയുടെ നേതൃത്വത്തിൽ പള്ളിക്കലാറിന്റെ തീരം ശുചീകരിച്ചു. ഗ്രന്ഥശാലാ പ്രവർത്തകർ കായലിലെയും തീരത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിതകർമ സേനയ്ക്ക് കൈമാറി. മുനിസിപ്പൽ കൗൺസിലർ രാധാമണി ഷാജി ശുചീകരണം ഉദ്‌ഘാടനംചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സുമൻജിത്ത്മിഷ അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ എസ് സിംലാൽ, ഗ്രന്ഥശാലാ സെക്രട്ടറി വി ആർ ഹരികൃഷ്ണൻ, രാജേഷ് പുലരി, സുനിൽ പൂമുറ്റം, ബിനോയ് ബാബു, വേണുഗോപാൽ, അലൻ എസ് പൂമുറ്റം, നമൻ,സുലൈമാൻ, ലൈബ്രേറിയൻ ബിന്ദു വേണുഗോപാൽ എന്നിവർ നേതൃത്വം നൽകി.








0 comments