ഇനിയില്ല കണ്ണീര് ചോര്ച്ച

സനു കുമ്മിൾ
Published on Apr 02, 2026, 01:44 AM | 1 min read
കടയ്ക്കൽ
മണ്ണ് കുഴച്ചു കെട്ടി ഉണ്ടാക്കിയ കുടിലിൽ 40വർഷമാണ് വിക്രമനും ഭാര്യ വാസന്തിയും കഴിഞ്ഞത്. മഴയായാൽ ഓടിനിടയിലൂടെ വെള്ളം ഒലിച്ചിറങ്ങും. പിന്നെ ഓട് മുഴുവൻ ടാർപ്പ കൊണ്ട് മൂടുമ്പോൾ മൺഭിത്തിവഴിയാകും ചോർച്ച. അതിനടിയിലായിരുന്നു ഇത്രയും കാലത്തെ ദിനരാത്രങ്ങള്... ആ കണ്ണീര് ചോർച്ചയില്നിന്ന് ലൈഫിലൂടെ എൽഡിഎഫ് സർക്കാരാണ് അവരെ മോചിപ്പിച്ചത്. കുമ്മിൾ പഞ്ചായത്തിലെ വട്ടത്താമര ഇരുന്നൂറ്റിൽ വിക്രമന് പ്രായം 65 കഴിഞ്ഞു. ഭാര്യ വാസന്തിക്ക് അറുപതും. ഇവർക്ക് മക്കളില്ല. ജീവിതത്തിലെ പെടാപ്പാടുകൾ തമ്മിൽ പറഞ്ഞ് സങ്കടമൊഴിക്കുകയായിരുന്നു ഇരുവരും. 22–ാമത്തെ വയസ്സിൽ മൺവെട്ടി പണിയ്ക്ക് ഇറങ്ങിയതാണ് വിക്രമൻ. ജീവിതത്തിലെ ആകെ വരുമാനമാര്ഗം അതിന്നും തുടരുന്നു. അതില്നിന്നുള്ള വരുമാനംകൊണ്ട് വീടെന്നത് ചിന്തിക്കാന് പോലും പറ്റില്ലായിരുന്നു. വീട് ചോർച്ചയും, മേൽക്കൂരയുടെ കഴുക്കോൽ ഈരിവീഴലും കൊണ്ട് എന്ത് ചെയ്യുമെന്നറിയാത്ത ഘടത്തിലാണ് ലൈഫിൽനിന്ന് പുതിയ വീട് അനുവദിക്കുന്നത്. രണ്ട് മുറി, ശുചിമുറി, അടുക്കള, സിറ്റൗട്ട്, ഹാള് എന്നിവ അടങ്ങുന്ന മനോഹരമായൊരു വീട് സ്വപ്നംപോലെ പണിതുയർത്തി. നാൽപ്പതാണ്ടുകളുടെ സങ്കടങ്ങൾക്ക് അങ്ങനെയാണ് അറുതിയാകുന്നത്. പെൻഷൻ കൂടി കൃത്യസമയത്ത് ലഭിക്കുന്നതിനാൽ ലൈഫ് കൂടുതല് ഹാപ്പി. തങ്ങളെപ്പോലുള്ള പാവങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാല്ക്കരിക്കാൻ എൽഡിഎഫ് സർക്കാരേയുള്ളൂവെന്നും അത് രാഷ്ട്രീയം നോക്കാതെയാണ് സകല മനുഷ്യരെയും സഹായിക്കുന്നതെന്ന് വിക്രമനും വാസന്തിയും പറയുന്നു. പാവങ്ങൾക്ക് സഹായകമാകാൻ എൽഡിഎഫ് സർക്കാർ ഇനിയും തുടരണമെന്നും ഇവർ പറയുന്നു.









0 comments