പ്രൊഫസർ കെ എൻ പണിക്കർ അനുസ്മരണം

കൊല്ലം : കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും പി ഭാസ്കരൻ ഉണ്ണി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രശസ്ത ചരിത്രകാരന്‍ പ്രൊഫസർ കെ എൻ പണിക്കരെ അനുസ്മരിക്കുന്നു. കൊല്ലം പബ്ലിക് ലൈബ്രറി മേളത്തറയിൽ 26ന് വൈകിട്ട് 3.30ന് അനുസ്മരണ സമ്മേളനം ചരിത്രകാരനായ പ്രൊഫസർ വി കാർത്തികേയൻനായർ ഉദ്ഘാടനം ചെയ്യും.
പി ഭാസ്കരനുണ്ണി ഫൗണ്ടേഷൻ സെക്രട്ടറി എൻ ടെന്നിസൺ സ്വാഗതം പറയുന്ന യോഗത്തിൽ താലൂ ക്ക്കൗൺസിൽ പ്രസിഡന്റ് പി ഉഷാകുമാരി അധ്യക്ഷയാകും. കെ ബി മുരളീകൃഷ്ണൻ, എം സലിം, അഡ്വക്കേറ്റ് കെ പി സജിനാഥ്, വി എൻ പ്രേംഷാജ് എന്നിവർ സംസാരിക്കും.










0 comments