വരവേറ്റു, ഹൃദയത്തോട് ചേർത്ത്

ജി രംഗനാഥൻ
Published on Feb 07, 2026, 12:54 AM | 2 min read
കൊട്ടാരക്കര
നാടാകെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കിയ ജനനായകനും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ നേതൃത്വം നൽകുന്ന എൽഡിഎഫ് വികസന സന്ദേശയാത്രയെ കൊട്ടാരക്കരയിലെ ജനങ്ങള്‍ ഹ-ൃദയത്തോടുചേര്‍ത്ത് വരവേറ്റു. രാവിലെ മാവടിയിൽനിന്ന് പര്യടനം ആരംഭിച്ച യാത്ര പുത്തൂർ മുക്ക്, ഇഞ്ചക്കാട്, താമരക്കുടി, തൃക്കണ്ണമംഗൽ, ഉമ്മന്നൂർ വഴി വാളകത്ത് സമാപിച്ചു. എല്ലാ സ്വീകരണകേന്ദ്രത്തിലും നൂറുകണക്കിന് ജനങ്ങളാണെത്തിയത്. സമസ്ത മേഖലയിലും നടത്തിയ 1200കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ അക്കമിട്ടുനിരത്തിയാണ് മന്ത്രി കെ എൻ ബാലഗോപാൽ നന്ദിപ്രസംഗം നടത്തിയത്. മാവടിയിലെ സ്വീകരണയോഗം സിപിഐ സംസ്ഥാന കൗൺസിൽ അംഗം എസ് വേണുഗോപാൽ ഉദ്ഘാടനംചെയ്തു. ഉദയകുമാർ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ, എല്‍ഡിഎഫ് നേതാക്കളായ പി കെ ജോൺസൻ, ഡി എസ് സുനിൽ, കെ വിനോദ് കുമാർ, ടി സുനിൽകുമാർ, പി പ്രിയ, ജി സരസ്വതി, പെരുംകുളം രാജീവ് എന്നിവർ സംസാരിച്ചു. പുത്തൂർ മുക്കിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺബാബു ഉദ്ഘാടനംചെയ്തു. എസ് സുനിൽകുമാർ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ എസ് ഇന്ദുശേഖരൻനായർ, എ മന്മഥൻനായർ, എസ് രഞ്ജിത്, ആർ രാജേഷ്, പി ടി ഇന്ദുകുമാര്‍, വി കമലഹാസൻ, ആർ രവീന്ദ്രൻപിള്ള, എസ് സുജിത് കുമാർ, സി ആർ രാമവർമ, പി ചന്ദ്രഹാസൻ എന്നിവർ സംസാരിച്ചു. ഇഞ്ചക്കാട്ട് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌അംഗം ജോർജ് മാത്യു ഉദ്ഘാടനംചെയ്തു. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ പി എ എബ്രഹാം, ജി സുന്ദരേശൻ, ജെ രാമാനുജൻ, എൻ ബേബി, എസ് അരവിന്ദ്, എം ചന്ദ്രൻ, മൈലം ബാലൻ എന്നിവർ സംസാരിച്ചു. മൈലം താമരക്കുടിയിൽ മൈലം ബാലൻ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ ആർ മധു, ടി വിജയൻ, ദിവ്യ ചന്ദ്രശേഖർ, എം ആർ അനിൽകുമാർ, ഇമ എസ് കൃഷ്ണ എന്നിവർ സംസാരിച്ചു. തൃക്കണ്ണമംഗലിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിഅംഗം ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. ഉദയൻ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ സി മുകേഷ്, എസ് ആർ രമേശ്, കെ വിജയകുമാർ, ജി മുകേഷ്, എസ് ഗോപകുമാർ, അനിത ഗോപകുമാർ, ഡി രാമകൃഷ്ണപിള്ള, കെ പ്രഭാകരൻനായർ എന്നിവർ സംസാരിച്ചു. ഉമ്മന്നൂരിൽ എ അജികുമാർ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ ആർ സുനിൽകുമാർ, പി ജെ മുരളീധരൻ ഉണ്ണിത്താൻ, എം ബാബു, ആർ രവിനാഥൻപിള്ള, എ നവാസ്, ജോബിൻ ജേക്കബ്, സീസർ പി മാത്യു, പഴിഞ്ഞം രാജു എന്നിവർ സംസാരിച്ചു. വാളകത്ത് സമാപന സമ്മേളനം മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് സൂസൻകോടി ഉദ്ഘാടനംചെയ്തു. വി ദിലീപ് കുമാർ അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കെ പ്രതാപ് കുമാർ, ജി ശ്യാംകുമാർ, അലക്സ് മാമ്പുഴ എന്നിവർ സംസാരിച്ചു.










0 comments