Deshabhimani

അഭിമാനമായി കൊട്ടാരക്കര

മികവോടെ ഉന്നതവിദ്യാഭ്യാസം

കൊട്ടാരക്കര ഗവ. നഴ്സിങ് കോളേജ്

കൊട്ടാരക്കര ഗവ. നഴ്സിങ് കോളേജ്

avatar
ജി രംഗനാഥൻ

Published on Feb 09, 2026, 12:32 AM | 1 min read

കൊട്ടാരക്കര

പുതുതായി തുറന്ന ഗവ.നഴ്സിങ്‌ കോളേജും ഐഎച്ച്ആർഡി ആർട്സ് ആൻഡ്‌ സയൻസ് കോളേജും ഉന്നത വിദ്യാഭ്യാസ രംഗത്തെ കൊട്ടാരക്കരയുടെ മികവാണ്‌. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഇരുകോളേജുകളും യാഥാർഥ്യമായത്. ​ഗവ. നഴ്‌സിങ്‌ കോളേജ്‌ 2023 നവംബറിലാണ് ക്ലാസുകൾ തുടങ്ങിയത്‌. സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ്‌ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (സീപാസ്) ചുമതലയിലാണ് കോളേജ് തുറന്നത്. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള ഡയറ്റ് വക കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തനം. 40 പേർ വീതമുള്ള മൂന്നു ബാച്ചുകളിലായി 120 വിദ്യാർഥികളാണ്‌ പഠിക്കുന്നത്‌. താലൂക്കാശുപത്രിക്കു പുറമെ കൊല്ലം ജില്ലാആശുപത്രി, പുനലൂർ താലൂക്കാശുപത്രി, തുവയൂർ മെന്റൽ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് ക്ലിനിക്കൽ പരിശീലനം. ഹോസ്റ്റൽ, വാഹനം സൗകര്യമുണ്ട്‌. തൃക്കണ്ണമംഗൽ ഇടിസിയിലെ മൂന്നേക്കർ ഭൂമി നഴ്സിങ്‌ കോളേജിനായി അനുവദിച്ചിട്ടുണ്ട്‌. ​ആർട്സ് ആൻഡ്‌ 
സയൻസ് കോളേജ് ​അഞ്ച് ബിരുദ കോഴ്സുകളുമായാണ് തൃക്കണ്ണമംഗൽ ഇടിസി ഐഎച്ച്ആർഡി ക്യാമ്പസിൽ ആർട്സ് ആൻഡ്‌ സയൻസ് കോളേജ് തുടങ്ങിയത്. സെന്റ് ഗ്രിഗോറിയസ് കോളേജ് ആരംഭിച്ച്‌ 62 വർഷം പിന്നിടുമ്പോഴാണ് കൊട്ടാരക്കരയിൽ ഒരു ആർട്സ് ആൻഡ്‌ സയൻസ് കോളേജുകൂടി പ്രവർത്തനമാരംഭിച്ചത്‌. ബിഎസ് സി കംപ്യൂട്ടർ സയൻസ്, ബിഎസ്‌സി സൈക്കോളജി, ബികോം കോ ഓപ്പറേഷൻ, ബി കോം ഫിനാൻസ്, ബിഎ ജേർണലിസം ആൻഡ്‌ മാസ് കമ്യൂണിക്കേഷൻ എന്നിവയാണ്‌ കോഴ്‌സുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home