ad
Deshabhimani

ഓണാരവത്തിൽ ആവേശമായി അലുവ കിണ്ടൽ

ems library clappana
വെബ് ഡെസ്ക്

Published on Aug 21, 2026, 02:00 AM | 1 min read

കരുനാഗപ്പള്ളി : ക്ലാപ്പന ഇ എം എസ്‌ സാംസ്കാരിക വേദി ലൈബ്രറി ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അലുവ കിണ്ടൽ ശ്രദ്ധേയമായി. ഓണവിളക്ക് തെളിയുമ്പോൾ എന്ന പേരിൽ ദീപക്കാഴ്ചയും അക്ഷരക്കൊടിയേറ്റും നടന്നു. 30ന് ഓണാട്ടുകര പ്രതിഭാ പുരസ്കാര വിതരണത്തോടെയാണ് പരിപാടികൾ സമാപിക്കുന്നത്. പുലികളി, തിരുവാതിരമത്സരം, നൃത്തനൃത്യങ്ങൾ, കോഴിക്കോട് നവചേതന അവതരിപ്പിക്കുന്ന നാടകം, എസ് ജാനകി സ്മൃതി എന്നിങ്ങനെ വിവിധ പരിപാടികൾ നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ ഉദ്ഘാടനംചെയ്തു.


ഗ്രന്ഥശാലാ പ്രസിഡന്റ് ജി അനിത, സെക്രട്ടറി ആർ മോഹനൻ, സുബി ജയൻ, രാധാകൃഷ്ണൻ, പി വി സോമൻ, രാജൻ, മുബീന അതുല്യ, റാണി രാജ്കുമാർ എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home