ad
Deshabhimani

ഇരവിപുരം എന്നും ഇടതുപുരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എസ് അനന്തവിഷ്ണു

Published on Mar 17, 2026, 01:00 AM | 1 min read

കൊല്ലം

കരയും കായലും തീരപ്രദേശവും ആ ഭൂപ്രകൃതിക്കുള്ളില്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളും കശുവണ്ടിത്തൊഴിലാളികളും അധിവസിക്കുന്ന മേഖല അതാണ് ഇരവിപുരം മണ്ഡലം. നാടിനെ അടിമുടി മാറ്റിയ വികസനഗാഥ രചിച്ചു കൊണ്ടാണ് കഴിഞ്ഞ പത്തുവര്‍ഷം എം നൗഷാദ് എംഎല്‍എയും എല്‍ഡിഎഫ് സർക്കാരും ഇരവിപുരത്തിനെ ഇടനെഞ്ചോട് ചേർത്ത് നിർത്തിയത്. ​മണ്ഡലം രൂപീകരിച്ച കാലം മുതൽ ഒരിക്കൽ ഒഴിച്ച് ഇടതുപക്ഷത്തോടൊപ്പം മാത്രം സഞ്ചരിച്ച മനസ്സാണ് ഇരവിപുരത്തിന്. 1991ൽ പി കെ കെ ബാവ കോൺഗ്രസിന്റെ സ്ഥാനാർഥിയായി വിജയിച്ചത് ഒഴിച്ചാൽ ബാക്കി എല്ലാ തവണയും ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ​പത്തുവർഷംകൊണ്ട് 1990കോടി രൂപയുടെ വികസന പദ്ധതികൾക്ക് അനുവാദം നേടാനായി. ഭാവിയിലേക്കുള്ള കുതിപ്പിന് കരുത്തുപകരുന്ന ഇരവിപുരം, മയ്യനാട്, കോളേജ് ജങ്ഷൻ, കൂട്ടിക്കട, പോളയത്തോട്, കുറ്റിച്ചിറ എന്നിങ്ങനെ ആറ് റെയിൽവേ മേൽപ്പാലങ്ങളാണ് മണ്ഡലത്തിൽ യാഥാർഥ്യമാകുന്നത്. പാലങ്ങളുടെ നിർമാണത്തിനായി 52.33കോടി രൂപ അനുവദിച്ചു. 2016 - –2021ല്‍ റോഡ് പുനർനിർമാണത്തിനായി 22.22കോടി രൂപയും 2021 -–2024ല്‍ 45.27കോടി രൂപയും അനുവദിപ്പിക്കാനായി. ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ ആസ്ഥാന മന്ദിരനിർമാണം ഉൾപ്പെടെ 45കോടി രൂപയുടെ പദ്ധതികൾക്ക് ബജറ്റിൽ ഭരണാനുമതി ലഭിച്ചു. കിഫ്ബിയിൽനിന്ന് അഞ്ചുകോടി രൂപ ചെലവിട്ട് മയ്യനാട് വെള്ളമണൽ ഹയർ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കി. മണ്ഡലത്തിലെ 21 സ്കൂളിലെ 192 ക്ലാസ് മുറികൾ 2.2കോടി രൂപ ചെലവഴിച്ച് ഹൈ ടെക്കാക്കി. തട്ടാമല ഗവ. ഹയർസെക്കന്‍ഡറി സ്‌കൂളിനു പശ്ചാത്തല വികസനത്തിനായി കിഫ്ബിയിൽനിന്ന് 3.66കോടി രൂപ അനുവദിപ്പിച്ചു. തീരസംരക്ഷണത്തിന് 64.12കോടി രൂപ ചെലവിട്ട് പുതിയ പുലിമുട്ടുകൾ നിർമിച്ചു. 311 കോടി രൂപയുടെ ഞാങ്കടവ് കുടിവെള്ള പദ്ധതി ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സഹായകരമാകുന്നു. ​ഇരവിപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കാൻ എൻഎച്ച്എം പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.67കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം പൂർത്തിയാക്കി. ​​ കോര്‍പറേഷന്റെ 24 ഡിവിഷനും മയ്യനാട് പഞ്ചായത്തുമാണ് മണ്ഡലത്തിന് കീഴില്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home