വൃദ്ധദമ്പതികൾ കളനാശിനി കഴിച്ച് അവശനിലയിൽ

പ്രതീകാത്മകചിത്രം
പുനലൂർ : നഗരത്തിലെ ലോഡ്ജിൽ വൃദ്ധദമ്പതികളെ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തി. പുനലൂർ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച എംഎൽഎ റോഡിനു സമീപത്തെ ലോഡ്ജിലാണ് ഇവരെ കണ്ടെത്തിയത്. പൊലീസ് രജിസ്റ്റർ പരിശോധിച്ച് മുറികൾ പരിശോധിക്കവെ മണിയാർ എരിച്ചിക്കൽ വിലാസത്തിലുള്ള രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരെ കളനാശിനി ഉപയോഗിച്ച അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.










0 comments