Deshabhimani

വിദ്യാഭ്യാസ സമുച്ചയ നിർമാണം അന്തിമഘട്ടത്തിൽ

കൊട്ടാരക്കരയിൽ നിർമാണം പുരോഗമിക്കുന്ന വിദ്യാഭ്യാസ സമുച്ചയം

കൊട്ടാരക്കരയിൽ നിർമാണം പുരോഗമിക്കുന്ന വിദ്യാഭ്യാസ സമുച്ചയം

avatar
ജി രംഗനാഥൻ

Published on Feb 16, 2026, 12:33 AM | 1 min read

കൊട്ടാരക്കര

കൊട്ടാരക്കരയിൽ നിർമാണം പുരോഗമിക്കുന്ന വിദ്യാഭ്യാസ സമുച്ചയം ഉടൻ നാടിനു സമർപ്പിക്കും. സിമന്റ് പൂശലും ടൈൽ പാകലും അടക്കമുള്ള അവസാനഘട്ട ജോലികളാണ് പുരോഗമിക്കുന്നത്. നിയോജകമണ്ഡലം എംഎൽഎയും ധനമന്ത്രിയുമായ കെ എൻ ബാലഗോപാൽ അനുവദിച്ച 5.7 കോടി ചെലവഴിച്ചാണ് മൂന്നുനിലയുള്ള കെട്ടിടസമുച്ചയം ഒരുങ്ങുന്നത്. 7000 ചതുരശ്രയടി വിസ്തീർണമാണ് കെട്ടിടത്തിനുള്ളത്. ജില്ലാ വിദ്യാഭ്യാസ ഓഫീസും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസും ഡയറ്റുമൊക്കെ പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽത്തന്നെയാണ് പുതിയ കെട്ടിടവും നിർമിക്കുന്നത്. 2023 ഒക്ടോബറിലാണ് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നടന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സെമിനാർ ഹാൾ, ഓഡിറ്റോറിയം, കോൺഫറൻസ് മുറികൾ, ഓഫീസ് മുറികൾ, റെക്കോഡ് മുറി, വിവിധ സെക്‌ഷൻ ഓഫീസുകൾ, ലോബി, ശുചിമുറികൾ എന്നിവയും രണ്ടാം നിലയിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ വിവിധ റെക്കോഡ് മുറികൾ, ഡയറ്റ് പ്രിൻസിപ്പലിന്റെ മുറി, ഡയറ്റ് ഓഫീസ്, ഭക്ഷണം കഴിക്കുന്നതിനുള്ള ഇടം, ശുചിമുറികൾ എന്നിവയും മൂന്നാം നിലയിൽ ലക്ചറർ ഹാൾ, ലൈബ്രറി, ലാംഗ്വേജ് ലാബ്, ലോബി, ശുചിമുറികൾ എന്നിവയും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home