ഡിവൈഎഫ്ഐ പ്രതിഭാസംഗമം നടത്തി

കൊട്ടിയം
ഡിവൈഎഫ്ഐ നെടുമ്പന നോർത്ത് മേഖലാ കമ്മിറ്റി പ്രതിഭാസംഗമം സംഘടിപ്പിച്ചു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനംചെയ്തു. സിപിഐ എം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സി സന്തോഷ് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍ സന്തോഷ്, ആർ ബിജു, കൊട്ടിയം ഏരിയ കമ്മിറ്റി അംഗങ്ങളായ എം അൻസർ, ജി രാധാകൃഷ്ണപിള്ള, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം എസ് ശബരിനാഥ്, കൊട്ടിയം ബ്ലോക്ക് സെക്രട്ടറി ആര്‍ രാവിരാജ്, പ്രസിഡന്റ് എം അച്ചു, ട്രഷർ ഗോകുൽ ശ്രീധര്‍, ജോയിന്റ് സെക്രട്ടറി അഭിജിത്, അജയഘോഷ്, മേഖലാ പ്രസിഡന്റ് അമൽ, മേഖലാ സെക്രട്ടറി ആദർശ് എന്നിവർ സംസാരിച്ചു.










0 comments