Deshabhimani

അപകടം പറ്റി കിടപ്പിലായ വീട്ടമ്മയ്ക്ക് 
സിപിഐ എം ധനസഹായം കൈമാറി

കിടപ്പിലായ വീട്ടമ്മയ്ക്ക് സിപിഐ എം സ്വരൂപിച്ച ധനസഹായം കൈമാറുന്നു
വെബ് ഡെസ്ക്

Published on Sep 19, 2026, 12:36 AM | 1 min read


ചടയമംഗലം

തൊഴിലുറപ്പ് ജോലിക്കിടെ അശ്രദ്ധമായി വലിച്ചെറിഞ്ഞ തടിക്കഷണം തലയിലിടിച്ച് പരിക്കേറ്റ് കിടപ്പിലായ വീട്ടമ്മയ്ക്ക് സിപിഐ എം സ്വരൂപിച്ച ധനസഹായം കൈമാറി. ഇളമാട് ചെറിയ വെളിനല്ലൂർ കണ്ണങ്കോട് ലിജി വിലാസത്തിൽ വത്സല (71)യ്ക്കാണ് സഹായം കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലെ തൊഴിലുറപ്പ് തൊഴിലിനിടെയാണ് വത്സലയ്ക്ക് പരിക്കേറ്റത്. ഒരു തൊഴിലാളി അശ്രദ്ധമായി വലിച്ചെറിഞ്ഞ തടിക്കഷണം തലയിൽ ഇടിക്കുകയും ബോധം നഷ്ടപ്പെട്ട് ചികിത്സയിലായ വത്സല തളർന്ന് കിടപ്പിലാകുകയുമായിരുന്നു. എന്നാൽ, വത്സലയെ സഹായിക്കാൻ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തൊഴിലുറപ്പ് ഓംബുഡ്സ്മാന് നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരികയാണ്. സിപിഐ എം ജില്ലാ കമ്മിറ്റിഅംഗം പി കെ ബാലചന്ദ്രൻ, ലോക്കൽ സെക്രട്ടറി എസ് ആർ മുരാരി, ഏരിയ കമ്മിറ്റി അംഗം ജി വിക്രമൻ, എസ് ഹർഷൻ, പി അജയൻപിള്ള, ആര്‍ പ്രഭ എന്നിവരുടെ നേതൃത്വത്തിലാണ് സഹായം കൈമാറിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home