ad
Deshabhimani

ചാലിയക്കര എവിടി എസ്റ്റേറ്റ്

തൊഴിലാളികളുടെ ബോണസ് തർക്കത്തിന്‌ പരിഹാരം

തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് ട്രേഡ് യൂണിയൻ പ്രതിനിധികൾ പുനലൂർ ഡെപ്യൂട്ടി ലേബർ ഓഫീസർ 
എം എസ് സുരേഷുമായി ചർച്ച നടത്തുന്നു
വെബ് ഡെസ്ക്

Published on Aug 14, 2026, 12:30 AM | 1 min read

പുനലൂർ

ചാലിയക്കര എവിടി എസ്റ്റേറ്റ് തൊഴിലാളികളുടെ ബോണസ് തർക്കം പരിഹരിച്ചു. കഴിഞ്ഞ വർഷത്തേതിൽനിന്ന് എക്സ്ഗ്രേഷ്യയിൽ 220 രൂപയുടെ വർധന ലഭിക്കും. എക്സ്ഗ്രേഷ്യേ 1900രൂപയായി ഉയരും. ബോണസ് 8.33ശതമാനം ആയി തുടരാനും ഓണം അഡ്വാൻസായി ഒരു മാസത്തെ ശമ്പളം നൽകാനും തീരുമാനമായി. പുനലൂർ ഡെപ്യൂട്ടി ലേബർ ഓഫീസർ എം എസ് സുരേഷിന്റെ മധ്യസ്ഥതയിൽ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ ട്രേഡ് യൂണിയൻ പ്രതിനിധികളായ എസ് ജയമോഹൻ, എസ് ബിജു, എം രാജു (സിഐടിയു), എൻ കോമളകുമാർ (എഐടിയുസി), സി ആർ നജീബ്, പി ചാക്കോ, രമേശ്, അഡ്വ. എസ് ഇ സഞ്ജയ് ഖാൻ, ആർ രതീഷ് (ഐഎൻടിയുസി), രാജേന്ദ്രൻനായർ, റജി നായർ (ബിഎംഎസ്), എസ് രവീന്ദ്രൻപിള്ള (കെടിയുസി), ബി വർഗീസ്, തോമസുകുട്ടി (യുടിയുസി), മാനേജ്മെന്റ്‌ പ്രതിനിധികളായ ജി ശ്യാം കൃഷ്ണൻ, റോയി ജോർജ്‌ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home